കുഞ്ഞിക്കണ്ണുകളിൽ നക്ഷത്രചിരി നിറക്കാൻ....
text_fieldsദുബൈ: ജീവിതത്തിലെ വലിയ സൗഭാഗ്യമെന്തെന്ന് ചോദിച്ചാൽ സാറാ സാലിഹ് ജാസിം പറയും ഒരു സ്ത്രീയായി, അതുമൊരു ഇമറാത്തി സ്ത്രീയായി ജനിക്കാൻ കഴിഞ്ഞതാണെന്ന്. കുട്ടികളുടെ ക്ഷേമവും അവകാശവും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ്മകളിലെ സ്ഥിരം മുഖമായ സാറ ദുബൈ ജുവനൈൽ അസോസിയേഷെൻറ പ്രോഗ്രാം ആൻറ് ആക്ടിവിറ്റീസ് ഒഫീസറാണ്.
ദുബൈ പൊലീസുൾപ്പെടെ പ്രധാന സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന വിവിധ പരിപാടികളിൽ അതീവപ്രാധാന്യമുള്ള പൊതു സമ്പർക്ക ചുമതലകൾ സാറയെയാണ് ഏൽപ്പിക്കാറ്. ഏറ്റവും മികച്ച രീതിയിൽ അവ നിർവഹിച്ചതിനുള്ള അംഗീകാരം പലതവണ നേടിയെടുത്തു. സ്ത്രീ എന്ന നിലയിൽ നാളിതുവരെ ഒരുതരം വിവേചനവും നേരിട്ടിെല്ലന്നും ഒരു ചുമതലയും തനിക്ക് ചെയ്യാനാവില്ലെന്ന് ഇന്നേവരെ തോന്നിയിട്ടില്ലെന്നും ഇവർ പറയുന്നു. റാസൽഖൈമയിൽ ജനിച്ച സാറയുടെ പഠനം ബഹ്റൈനിലായിരുന്നു. അഭിഭാഷകയാവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാവുകയായിരുന്നു.
കുട്ടികൾക്കായുള്ള വിവിധ വിദ്യാഭ്യാസ^ബോധവത്കരണ പരിപാടികളാണ് മനസു നിറയെ. ഒരു കുഞ്ഞിെൻറ മനസിലെ സങ്കടം പോലും സംബോധന ചെയ്യാതെ പോവരുതെന്നും സങ്കടങ്ങളും ഭയവുമില്ലാതെ കുഞ്ഞുങ്ങൾ വളർന്നു വലുതാവുന്നത് സ്വാഭാവികമായും ആത്മവിശ്വാസം നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ സഹായകമാവുമെന്നും അവർ പറയുന്നു. വയോധികരുടെ ക്ഷേമ പദ്ധതികളിലും സജീവമായി എത്തുന്നു. ഏവരെയും സ്വാഗതം ചെയ്യുന്ന യു.എ.ഇയുടെ സന്തോഷങ്ങളും ഉല്ലാസങ്ങളുമെല്ലാം മുഴുലോകത്തിനെയും ഉദ്ദേശിച്ചുള്ളതാണ്. ഇൗ നാടിെൻറ ഏറ്റവും വലിയ സവിശേഷതയും അതു തന്നെ. ഒാരോ മനുഷ്യരെയും ക്ഷേമം ആഗ്രഹിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ആൽ നഹ്യാെൻറ ദീർഘവീക്ഷണത്തിന് നന്ദി പറയുന്നു. സന്തോഷത്തിലും സൗകര്യത്തിലും ജനജീവിതം ഉറപ്പാക്കാൻ നിലവിലെ ഭരണാധികാരികളും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി എന്നിവരിൽ നിന്ന് അനുമോദനങ്ങളും നേടിയിട്ടുണ്ട്. ജീവകാരുണ്യ^സന്നദ്ധ പ്രവർത്തനങ്ങളും ഒൗദ്യോഗിക ജീവിതവുമായി വേർതിരിക്കാനാവാത്ത വിധം ഒന്നിച്ചു ചേർന്നിരിക്കുകയാണ്. ഇതിനൊപ്പം കുടുംബ ജീവിതവും വിജയകരമായി മുന്നോട്ടു പോകുന്നുവെന്നും കൂടുതൽ ശക്തവും വെല്ലുവിളികളും നിറഞ്ഞ തൊഴിൽ മേഖലയാണ് അടുത്ത ലക്ഷ്യമെന്നും സാറ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയായ ഇവരെ ഇൻസ്റ്റാഗ്രാമിൽ 48400 പേർ പിൻതുടരുന്നുണ്ട്.