സർസയ്യിദ് കോളജ് പൂർവവിദ്യാർഥി സംഗമം
text_fieldsഅബൂദബി: സർസയ്യിദ് കോളജ് തളിപ്പറമ്പ അബൂദബി അലുമ്നി ചാപ്റ്റർ 'തിരികെ' എന്നപേരിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. അബൂദബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടന്ന സംഗമം അലുമ്നി അംഗവും ലുലു ഗ്രൂപ് റീജനൽ ഡയറക്ടറുമായ അജയ്കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. അലുമ്നി ചാപ്റ്റർ ജനറൽ കൺവീനർ എസ്.എൽ.പി റഫീഖ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് കാസിം അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എം. മുസ്തഫ സ്വാഗതം പറഞ്ഞു. പ്രശസ്ത ഗായിക ആയിഷ അബ്ദുൽ ബാസിത്ത് മുഖ്യാതിഥിയായിരുന്നു.
പത്ത്, പന്ത്രണ്ട് ഡിഗ്രി തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആദരിച്ചു. സ്പോൺസർമാരായ അരുൺ, പി.കെ. അഷ്റഫ്, മുഹമ്മദ് മദനി, സി.എച്ച്. സുബൈർ, ദുൽകിഫ്ലി, നിർമൽ, ടി.ബി. ഹാരിസ്, പി.സി. ചാക്കോ, സുജിത്ത്, റഫീഖ് തുടങ്ങിയവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അലുമ്നി അംഗം മുഹമ്മദ് അലി മാങ്കടവ് എഴുതിയ 'മുന്തയ' മലയാളം നോവൽ ബക്കർ മാഷ് ചൂളിയാട് സദസ്സിന് പരിചയപ്പെടുത്തി. ഗായകൻ ജസീൽ മാട്ടൂലിന്റെ നേതൃത്വത്തിൽ ഗാനമേള, ഷക്കീർ അഹമ്മദിന്റെ നേതൃത്വത്തിൽ സംഘഗാനം, സൽസബീലിന്റെ നേതൃത്വത്തിൽ ഖവാലി, നൗഫൽ സി.പിയുടെ നേതൃത്വത്തിൽ ഗ്രൂപ് ഡാൻസ്, ഫാത്തിമ നാസറിന്റെ നേതൃത്വത്തിൽ കൈകൊട്ടിപ്പാട്ട് എന്നിവയും അവതരിപ്പിച്ചു. ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ അബൂദബി ജനറൽ സെക്രട്ടറി സത്യബാബു സംസാരിച്ചു. അലുമ്നി മുൻ ചെയർമാൻ വി.പി.കെ. അബ്ദുല്ല, മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സഹീർ ബാച്ചി, നൗഷാദ് ബക്കർ, ശാദുലി വളക്കൈ, റാഷിദ് പുഴക്കൽ, പി.പി. അബ്ദുൽ നാസർ, കെ.എൻ. ഇബ്രാഹിം, കെ.സി. അഫ്സൽ തുടങ്ങിയവർ ആശംസ നേർന്നു. അഫ്സൽ ട്രഷറർ കെ.വി. അഷ്റഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

