Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഫയർ അഭിരുചി പരീക്ഷ; ഷാർജ ഇന്ത്യൻ സ്കൂളും അബൂദബി മോഡൽ സ്കൂളും പരീക്ഷ കേന്ദ്രങ്ങൾ
text_fieldsbookmark_border
ദുബൈ: 'ഗൾഫ് മാധ്യമ'ത്തിന്റെ സഹകരണത്തോടെ സഫയർ നടത്തുന്ന അഭിരുചി പരീക്ഷയുടെ രണ്ടാംഘട്ട പരീക്ഷകൾ ഷാർജ ഇന്ത്യൻ സ്കൂളിലും അബൂദബി മോഡൽ സ്കൂളിലും നടക്കും. ഷാർജ സ്കൂളിലെ ഗേൾസ് സെക്ഷനിലാണ് പരീക്ഷ. ഞായറാഴ്ച രാവിലെ 10 മുതലാണ് പരീക്ഷ. അൽഐൻ, ദുബൈ എന്നിവിടങ്ങളിൽ നടന്ന ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം. madhyamam.com/zat എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പത്താംക്ലാസുകാർക്കാണ് പ്രവേശനം.
ഒന്നാംസ്ഥാനം നേടുന്നവർക്ക് 2500 ദിർഹമാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്ക് 0569845095 എന്ന നമ്പറിൽ വിളിക്കാം.
Next Story

