ഒരു ചായക്കടക്കാരെൻറ മന്‍കിബാത് പ്രദര്‍ശിപ്പിച്ചു
text_fieldsഷാര്‍ജ: നോട്ടുനിരോധത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നയിച്ച് ശ്രദ്ധേയനായ കൊല്ലം ജി ല്ലയിലെ കടക്കല്‍ മുക്കുന്നം ഗ്രാമത്തിലെ യഹിയ എന്ന വേയാധികനായ ചായകടക്കാരെൻറ കഥ പറഞ്ഞ 'ഒരു ചായക്കടക്കാരെൻറ മന്‍കിബാത്' ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിച്ച നാലാമത് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. മാധ്യമം കടക്കല്‍ ലേഖകന്‍ സനു കുമ്മിള്‍ സംവിധാനം ചെയ്ത ഡോക്യുമെൻററി 11ാം അന്താരാഷ്ട്ര ഡോക്യുമെൻററി മേളയില്‍ ഏറ്റവും മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തിരുന്നു.
അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ രൂപപ്പെട്ട് കൊണ്ടിരിക്കുന്ന പ്രതിഷേധത്തിെൻറയും പോരാട്ടത്തിെൻറയും കരുത്തുള്ള രൂപമായാണ് യഹിയ ഷാര്‍ജയിലെ കാണികളുടെ മനസ് കവര്‍ന്നത്. യഹിയയുടെ ഓരോ സംഭാഷണത്തിനും സദസ് കരഘോഷം തീര്‍ത്താണ് സ്വീകരിച്ചത്. ‘ആ.....മോനെ (ബീപ് ശബ്ദം) ജനം താഴെ ഇറക്കിയിട്ടേ ഞാനിനി തല മൊത്തം വടിക്കൂ’ എന്ന വാചകത്തിനായിരുന്നു കൈയടി കൂടുതല്‍. ചായകടക്കാരെൻറ വേഷം കെട്ടുന്നതിന് മുമ്പ് യഹിയ പ്രവാസിയും ആയിരുന്നു.
18 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് ഒന്നും സമ്പാദിക്കാനാവാതെയാണ് നാട്ടിലേക്ക് തിരിച്ചത്. അധികാരികളുടെയും സമൂഹത്തിെൻറയും കൊള്ളരുതായ്മകള്‍ക്കെതിരെയുള്ള യഹിയയുടെ പ്രതിഷേധങ്ങള്‍ക്കും കരുത്തുള്ള സംഭാഷണങ്ങള്‍ക്കും കാഴ്ച്ചക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണ ലഭിച്ചപ്പോള്‍ രണ്ട് തവണയാണ് ഡോക്യുമെൻററി പ്രദര്‍ശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
