സാന്ത്വനം റാപ്പിഡ് ചെസ് ടൂർണമെന്റ് ശ്രദ്ധേയമായി
text_fieldsസാന്ത്വനം ദുബൈ റാപ്പിഡ് ചെസ് ടൂർണമെന്റിലെ ജേതാക്കൾ ഭാരവാഹികൾക്കൊപ്പം
ദുബൈ: സാന്ത്വനം ദുബൈ റാപ്പിഡ് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ അൽബുസ്താൻ സെൻട്രലിൽ സംഘടിപ്പിച്ച ടൂർണമെന്റ് സാന്ത്വനം ചെയർമാൻ അജിത് കുര്യൻ ഉദ്ഘാടനം ചെയ്തു.രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുമണി വരെ നീണ്ടുനിന്ന ടൂർണമെന്റിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദുബൈ സ്പോർട്സ് കൗൺസിൽ സ്ട്രാറ്റജിക് പാർട്ണർഷിപ് തലവൻ മിസ്റ്റർ അഹമ്മദ് ഇബ്രാഹിം, പോസിറ്റിവ് സ്പിരിസ് കൗൺസിൽ പ്രതിനിധി മുർത്താസ് ബില്ലാ ഷരീഫ്, ഗ്രാൻഡ് മാസ്റ്റർ വാൾട്ടർ അരുൺ സിബിയ, സാന്ത്വനം ബോർഡ് അംഗങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.റാപ്പിഡ് ചെസ് ടൂർണമെന്റിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. റാപ്പിഡ് ചെസ് ടൂർണമെന്റിന്റെ ഭാഗമായി കൾച്ചറൽ ആർട്ട് ഷോയും ടാലന്റ് ഷോയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

