Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സാ​ന്ത്വ​നം 2026’...

‘സാ​ന്ത്വ​നം 2026’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘സാ​ന്ത്വ​നം 2026’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ബി.​വി. സീ​തി ത​ങ്ങ​ൾ റ​മ​ദാ​ൻ റി​ലീ​ഫ് ‘സാ​ന്ത്വ​നം 2026’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം യൂ​നീ​ക് വേ​ൾ​ഡ് എം.​ഡി. മു​ഹ​മ്മ​ദ് ഷാ​ക്കി​ർ ആ​ദി​ൽ യു​സു​ഫ്, എം.​ഡി. ഷാ​ജ​ഹാ​ൻ കോ​വ​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു.

ദു​ബൈ: മു​ൻ എം.​എ​ൽ.​എ​യും മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ബി.​വി സീ​തി ത​ങ്ങ​ളു​ടെ പേ​രി​ൽ ദു​ബൈ കെ.​എം.​സി.​സി. മ​ണ​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി റ​മ​ദാ​നി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ബി.​വി. സീ​തി ത​ങ്ങ​ൾ റ​മ​ദാ​ൻ റി​ലീ​ഫ് ‘സാ​ന്ത്വ​നം 2026’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. ദു​ബൈ ലു​ലു വി​ല്ലേ​ജി​ലെ ചാ​യ​ക്ക​ട റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ൽ യൂ​നീ​ക് വേ​ൾ​ഡ് എം.​ഡി. മു​ഹ​മ്മ​ദ് ഷാ​ക്കി​ർ ആ​ദി​ൽ യു​സു​ഫ്, എം.​ഡി. ഷാ​ജ​ഹാ​ൻ കോ​വ​ത്തി​ന് ബ്രോ​ഷ​ർ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ഷെ​ക്കീ​ർ കു​ന്നി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട് റി​ലീ​ഫ് പ്ര​വ​ർ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി.​എം മു​സ്ത​ഫ, മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ് ത​ളി​ക്കു​ളം, ഷെ​മീ​ർ പ​ണി​ക്ക​ത്ത്, നൗ​ഷാ​ദ്, നൗ​ഫ​ൽ ക​ട​പ്പു​റം, ജം​ഷീ​ർ പാ​ടൂ​ർ വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ക്കീ​ർ ഉ​പ്പാ​ട്ട്, ശാ​ഹു​ൽ, വ​നി​ത കെ.​എം.​സി.​സി ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി ഫ​സ്ന ന​ബീ​ൽ, സെ​ക്ര​ട്ട​റി ഫാ​സി​ല ഷാ​ജ​ഹാ​ൻ, ഷാ​ർ​ജ കെ.​എം.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ബീ​ന ഷാ​ന​വാ​സ്, ബ​ൽ​ഖീ​സ് മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ത​സ്‌​നീം ഹ​ർ​ഷാ​ദ്, ജാ​സി​റ ഉ​സ്മാ​ൻ, മെ​ഹ്‌​നാ​സ് സ​ലാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളൊ​യ ഷാ​ജ​ഹാ​ൻ ജാ​സി, റ​ഷീ​ദ് പു​തു​മ​ന​ശ്ശേ​രി, നൗ​ഫ​ൽ പാ​വ​റ​ട്ടി, ജാ​ബി​ർ മ​ജീ​ദ് പാ​ടൂ​ർ, റ​ഷീ​ദ് വാ​ടാ​ന​പ്പ​ള്ളി, ഉ​സ്മാ​ൻ ആ​ളൂ​ർ, അ​ൻ​വ​ർ റ​ഹ്മാ​നി തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ചൊ​വ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഹ​ർ​ഷാ​ദ് തി​രു​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsbrochurepublished
News Summary - ‘Santwanam 2026’ brochure published
Next Story