Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘സാധാരണ കാര്യങ്ങൾ...

‘സാധാരണ കാര്യങ്ങൾ തന്നെയാണ്​ പറഞ്ഞത്​; ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം’ -വിശദീകരണവുമായി സഞ്ജു

text_fields
bookmark_border
‘സാധാരണ കാര്യങ്ങൾ തന്നെയാണ്​ പറഞ്ഞത്​; ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം’ -വിശദീകരണവുമായി സഞ്ജു
cancel

ദുബൈ: ‘എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ആരും ഉപദേശിക്കേണ്ടതില്ല’ എന്ന കഴിഞ്ഞ ദിവസത്തെ ​പ്രസ്താവനയിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരം സഞ്ജു സാംസൺ. സാധാരണ കാര്യങ്ങൾ തന്നെയാണ്​ സംസാരിച്ചത്​. അല്ലാത്ത കാര്യങ്ങ​ളൊന്നും ഉദ്ദേശിച്ചിട്ടില്ല​. മുഴുവൻ ഇന്‍റർവ്യൂ കാണുമ്പോൾ അത്​ വ്യക്​തമായി മനസ്സിലാവുമെന്നും സഞ്ജു പറഞ്ഞു. അതേസമയം, നമുക്ക്​ പറയേണ്ടത്​ പറയാമല്ലോയെന്നും ആൾക്കാർക്ക്​ ഏതു രീതിയിൽ വേണമെങ്കിലും എടുക്കാമെന്നും സഞ്ജു കൂട്ടി​ച്ചേർത്തു.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ വാചകങ്ങൾ മറ്റു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടോ എന്ന ചോദ്യത്തിന്​ ‘കുഴപ്പമില്ല, നമുക്ക്​ പറയേണ്ടത്​ നമുക്ക്​ പറയാമല്ലോ. ആൾക്കാർക്ക്​ ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം. ഇപ്പോഴൊക്കെ എന്തു വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആക്കിയെടുക്കാമല്ലോ. സോഷ്യൽ മീഡിയയുടെ കാലത്ത്​ എങ്ങനെയൊക്കെ വളച്ചൊടിക്കുമെന്നതിനെക്കുറിച്ച്​ നല്ല ബോധ്യമുണ്ട്​. അവർക്കും പൈസ സമ്പാദിക്കണ്ടേ’ എന്നായിരുന്നു മറുപടി. ദുബൈ അൽ അൻസാരി എക്സ്ചേഞ്ച് ബ്രാൻഡ് അംബാസഡർ ആയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

ക്രിക്കറ്റ്​ ഒരു ടീം സ്​പോർട്​ ആണല്ലോ. നമ്മൾ മറ്റുള്ള ടീമുമായാണ്​ മത്സരിക്കേണ്ടത്​. സ്വന്തം ടീമിലെ ആളുകളുമായി മത്സരിക്കാൻ ഒട്ടും താൽപര്യമില്ലാത്ത ആളാണ്​ ഞാൻ. അത്​ അങ്ങനെത്തന്നെ കൊണ്ടുപോകാനാണ്​ താൽപര്യം. ചെറുപ്പത്തിൽ കളിക്കുമ്പോൾ കോച്ചിനെ ഇംപ്രസ്​ ചെയ്യുകയെന്നായിരുന്നു മുന്നിലുള്ള പ്രധാന ദൗത്യം. പിന്നെ കുടുംബത്തെയും. പിന്നീട്​ അണ്ടർ 19 ഇന്ത്യൻ ടീം, രഞ്ജി ടീം, ഇന്ത്യൻ ടീം...സമ്മർദ​വേളകൾ ഒരുപാടുണ്ടാകും. മത്സരവും അതുപോലെ. ആ മത്സരത്തിൽ കളി ആസ്വദിക്കുന്നതിനെക്കുറിച്ച്​ നിങ്ങൾ മറന്നുപോകും. പക്ഷേ, മത്സരത്തെക്കുറിച്ച്​ വ്യാകുലപ്പെടുന്നതിനേക്കാൾ, കളി കൂടുതൽ ആസ്വദിക്കുകയെന്നതാണ്​ സഞ്ജു സാംസൺ ആഗ്രഹിക്കുന്നത്​.

ദുബൈ ഏറെ ഇഷ്ടമാണ്​. മലയാളികൾക്ക്​ ദുബൈ ഇഷ്ടമി​ല്ലെന്ന്​ പറയാനാവില്ലല്ലോ. കുറേസമയം ഇവിടെ ചിലവഴിക്കാറുണ്ട്​. ഇപ്പോൾ, കുറച്ചു ദിവസമായി ഇവിടെയുണ്ട്​. അൽ അൻസാരി പോലെ വലിയൊരു ബ്രാൻഡുമായിട്ട്​ ഒന്നിക്കുന്നത്​ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്​. 60 വർഷമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഏതു രീതിയിലൊക്കെയാണ്​ പ്രവർത്തിക്കുന്നതെന്ന്​ അടുത്തറിയാനുള്ള അവസരം കൂടിയാണിതെന്നും സഞ്ജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiSanju Samsonteam indiaUAE
News Summary - Sanju Samson Clarifies Recent Controversial Statement
Next Story