സംഘമോത്സവ് പോസ്റ്റർ പ്രകാശനം
text_fieldsസംഘമോത്സവ് സീസൺ- 2’ പോസ്റ്റർ പ്രകാശനം മുൻ കർണാടക മന്ത്രിയും എം.എൽ.എയുമായ ഡി.കെ. ശിവകുമാർ നിർവഹിക്കുന്നു
ഷാർജ: ഗ്ലോബൽ പ്രവാസി യൂനിയൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 15ന് ഷാർജ സഫാരി മാളിൽ നടത്തുന്ന 'സംഘമോത്സവ് സീസൺ- 2' പോസ്റ്റർപ്രകാശനം മുൻ കർണാടക മന്ത്രിയും എം.എൽ.എയുമായ ഡി.കെ. ശിവകുമാർ നിർവഹിച്ചു.
ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ. ഫരീത്, ഗ്ലോബൽ കൺവീനർ രാഗേഷ് മാവില, യു.എ.ഇ ട്രഷറർ സുബൈർ മാർത്താണ്ഡൻ, ഭാരവാഹികളായ അബ്ദുൽ കരിം പൂച്ചിങ്കൽ, ഹംസ ഇബ്രാഹിം മെയ്തീൻ കുഞ്ഞ്, ടി.കെ. ബിനീഷ്, ശ്യാം നരോത്ത്, കാസിം കൊച്ചി, ഇർഷാദ്, ഷൈൻ നിസാം, രതീഷ്, അർച്ചന രതീഷ്, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, ട്രഷറർ ബാബു വർഗീസ്, ജനറൽ സെക്രട്ടറി ടി.വി. നസീർ, മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ, അഡ്വ. സന്തോഷ് നായർ, മഹാദേവൻ, പുന്നക്കൻ മുഹമ്മദലി, മുഹമ്മദ് ജാബിർ തുടങ്ങിയവർ പങ്കെടുത്തു.

