Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ടി​ക്കാ​റ്റി​ല്‍...

പൊ​ടി​ക്കാ​റ്റി​ല്‍ മു​ങ്ങി​യ ഞാ​യ​ര്‍

text_fields
bookmark_border
പൊ​ടി​ക്കാ​റ്റി​ല്‍ മു​ങ്ങി​യ ഞാ​യ​ര്‍
cancel
camera_alt??????? ???????????? ?????????? ????????????????? ???????????????? ?????????. ???????? ??.???. ??????????
ഷാ​ര്‍ജ: കാ​ലാ​വ​സ്ഥ പ്ര​വ​ച​നം വ​ള്ളി പു​ള്ളി മാ​റാ​തെ എ​ത്തി​യ പൊ​ടി​ക്കാ​റ്റി​ല്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​യി. ത​ണു​പ്പ് വി​ട്ട് പോ​കാ​ത്ത പ​ക​ലി​ലേ​ക്ക് പൊ​ടി​പ്പ​റ​ത്തി കാ​റ്റെ​ത്തി​യ​തോ​ടെ തെ​രു​വു​ക​ള്‍ വി​ജ​ന​മാ​യി. പ​ല​യി​ട​ത്തും കെ​ട്ടി​ട​ങ്ങ​ളു​ടെ കോ​ലാ​യ​ക​ളി​ലേ​ക്ക് മ​ണ്ണ​ടി​ച്ച് ക​യ​റി. ദു​ര​ക്കാ​ഴ്ച്ച​യും പ​ല​ഭാ​ഗ​ത്തും ത​ട​സ​പ്പെ​ട്ടു. ഉ​ള്‍നാ​ട​ന്‍ റോ​ഡു​ക​ളെ​ക്കാ​ൾ ദീ​ര്‍ഘ ദൂ​ര റോ​ഡു​ക​ളെ​യാ​ണ്​ പൊ​ടി​ക്കാ​റ്റ്​ കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്. പ​ക​ല്‍ ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍ ആ​ള​ന​ക്കം കു​റ​ഞ്ഞ​ത് ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ച്ചു. ഡെ​ലി​വ​റി ജോ​ലി​ക്കാ​രാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ട്ട​ത്. ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​ത്ത​ത് കാ​ര​ണം ഓ​ര്‍ഡ​റു​ക​ള്‍ കൂ​ടു​ത​ലാ​യി​രു​ന്നു. ക​ണ്ണും മൂ​ക്കും സു​ര​ക്ഷി​ത​മാ​ക്കി​യാ​യി​രു​ന്നു ഡെ​ലി​വ​റി​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ത​ണു​പ്പ് കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ മ​രു​ഭൂ​മി​യി​ല്‍ കൂ​ടാ​ര​ങ്ങ​ള്‍ കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​രെ​യും പൊ​ടി​ക്കാ​റ്റ് കാ​ര്യ​മാ​യി  ശ​ല്യ​പ്പെ​ടു​ത്തി. വ​ട​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലും പൊ​ടി​ക്കാ​റ്റ്​ ശ​ക്ത​മാ​യി​രു​ന്നു. ചി​ല​ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​റ്റ​ല്‍ മ​ഴ​യു​മു​ണ്ടാ​യി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssandmalayalam news
News Summary - sand-uae-gulf news
Next Story