Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസമി യൂസുഫ്​ മുതൽ...

സമി യൂസുഫ്​ മുതൽ അർജൻറീന വരെ

text_fields
bookmark_border
സമി യൂസുഫ്​ മുതൽ അർജൻറീന വരെ
cancel


കരീം താഴെക്കോട് അൽ വസ്​ൽ പ്ലാസക്ക്​ മുമ്പിൽ

സംവിധാനങ്ങളുടെയും ആതിഥ്യ മര്യാദയുടെയും കാര്യത്തിൽ യു.എ.ഇ എത്ര മുന്നിലാണെന്ന് ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ വിളിച്ചോതുന്ന മഹാമേളയായിട്ടാണ് എക്​സ്​പോയുടെ ആദ്യ സന്ദർശനത്തിൽ എനിക്ക്​ അനുഭവപ്പെട്ടത്.

സുഹൃത്തുക്കളായ നാസർ, സുജിത്ത് എന്നിവരുടെ കൂടെയാണ് അബൂദബിയിൽ നിന്നും എക്​സ്​പോ നഗരിയിലെത്തിയത്. എല്ലാ പവലിയനുകളിലും പോകണമെന്ന്​ ഉണ്ടായിരുന്നെങ്കിലും കുറച്ചു രാജ്യങ്ങളുടെ പവലിയനുകൾ മാത്രമേ ഒരു ദിവസം സന്ദർശിക്കാൻ കഴിഞ്ഞുള്ളൂ. പവലിയനുകൾ കയറാതെ നഗരിയിലെ മറ്റുകാഴ്​ചകൾ കണ്ടുത്തീർക്കാൻ ഒരു ദിവസം തികയില്ലെന്ന് തോന്നി. പ്രോഗ്രാമുകൾ നടക്കുന്ന പ്രധാനവേദിയായ അൽ വാസൽ പ്ലാസ കൗതുകമുണർത്തുന്നതാണ്. ഇവിടെ നടന്ന സമി യൂസുഫി​െൻറ സംഗീത പരിപാടി നേരിൽ കാണാൻ കഴിഞ്ഞു. ജൂബിലി പാർക്​ വേദിയിൽ എ.ആർ. റഹ്​മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് ഓർകസ്ട്രയുടെ പെർഫോമൻസ് കാണാനുമായി.

ഏറെ ആകർഷിച്ചത്​ സൗദിയുടെയും റഷ്യയുടെയും പവലിയനുകളാണ്​. കോട്ട മതിലുകളിലും കൽപടവുകളുമുള്ള എൽ.ഇ.ഡി പ്രദർശനങ്ങൾ, സൗദിയുടെ സംസ്​കാരം, ഭൂപ്രദേശങ്ങൾ എന്നിവ ത്രീഡിയിൽ കാണിക്കുന്ന സംവിധാനം ആകർഷണീയമാണ്. റഷ്യൻ പവലിയ‍​െൻറ പുറം രൂപഭംഗി മികച്ചതാണ്. മസ്​തിഷ്​ക മാതൃകയിൽ നിർമിച്ച മൈൻഡ് ക്രിയേറ്റിവിറ്റി ഷോ ആകർഷണീയമായിരുന്നു. ഇന്ത്യൻ പവലിയനിൽ പ്രവേശിക്കാൻ നീണ്ട നിരയുണ്ടായിരുന്നെങ്കിലും സ്വന്തം രാജ്യത്തി​െൻറ പൈതൃകവും സംസ്​കാരവും പ്രദർശിപ്പിച്ചത്​ സമയമെടുത്ത്​ കണ്ടു. രണ്ടാം നിലയിൽ വിശ്രമിച്ചിരുന്ന കുറെ നോർത്ത് ഇന്ത്യൻ കലാകാരന്മാരെ പരിചയപ്പെട്ടു. ലഡാക്കിലെ കലാകാരിയോട് അവരുടെ സംസ്​കാരവും നൃത്ത രൂപങ്ങളെയും ലഡാക്ക്​ ടൂറിസത്തെയും കുറിച്ച്​ ചോദിച്ചു മനസ്സിലാക്കി.

നഗരിയിൽ വൈഫൈയും വാട്​സ്​ആപ്​ വിഡിയോ കാളും ലഭ്യമായതിനാൽ പല കാഴ്​ചകളും ലൈവ് ആയി വീട്ടിലുള്ളവരെ കാണിക്കാനായി. മടങ്ങാൻ നേരത്ത്​ അർജൻറീന എന്ന് കണ്ടപ്പോൾ ഫുട്ബാൾ ആരാധന കൊണ്ട്​ ആ പവലിയനിൽ കയറാതിരിക്കാൻ കഴിഞ്ഞില്ല. കൂടെ മറ്റു ചില തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ പവലിയനുകളും സന്ദർശിച്ചു. ഉറുഗ്വേയുടെ പവലിയനിൽ ആദ്യ കോപ്പ അമേരിക്ക ചാമ്പ്യൻ ട്രോഫി പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ ഒരു ഷൂട്ടൗട്ടിനുള്ള അവസരവും പാഴാക്കിയില്ല.

-കരീം താഴെക്കോട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020
News Summary - Sami Youssef to Argentina
Next Story