സ്ത്രീ കൂട്ടായ്മയുടെ കരുത്തുമായ് സമത ഷാർജയിൽ
text_fieldsഷാർജ: പുസ്തക പ്രസാധന രംഗം സ്ത്രികൾക്ക് കൂടി കഴിവുള്ള മേഖലയാണ് എന്ന് തെളിയിച്ച് 2010ൽ സ്ഥാപിതമായ സമത ഷാർജ പുസ്തകോത്സവത്തിലെത്തി. വൈവിധ്യമുള്ള പുസ്തകങ്ങളുമായിട്ടാണ് സമത എത്തിയിട്ടുള്ളത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിെൻറ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസിെൻറ മലയാള പരിഭാഷ തന്നെയാണ് ഇതിൽ വേറിട്ടത്. മലബാറിെൻറ ഉദ്യാനം എന്നർഥം വരുന്ന ഈ ഗ്രന്ഥം കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് തയ്യാറാക്കിയത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്ര ഗ്രന്ഥം. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്.
325 വർഷത്തിന് ശേഷമാണ് വ്യഖ്യാന സഹിതമുള്ള വിവർത്തനം മലയാളത്തിൽ വരുന്നത്. ലാറ്റിനിൽ നിന്ന് ഇംഗ്ലീഷിലേക്കും പിന്നിട് മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ഡോ. മണിലാലാണ്. പ്രസാധനത്തിലൂടെയും വിൽപ്പനയിലൂടെയും സമാഹരിക്കപ്പെടുന്ന തുകയിൽ നിന്ന് ഒരു വിഹിതം പഴയകാലത്തെ സാമൂഹിക പരിഷ്കരണ പോരാട്ടങ്ങളിൽ പങ്കെടുത്ത്, ഇന്ന് ദാരിദ്യ്രാവസ്ഥയിൽ കഴിയുന്ന രണ്ട് അമ്മമാർക്ക് 1000 രൂപ വെച്ച് പ്രതിമാസ പെൻഷൻ നൽകാനായി ഉപയോഗിക്കുമെന്ന് മാനേജിങ് ട്രസ്റ്റി െപ്രാ.ഫ. ടി.എ. ഉഷാകുമാരി പറഞ്ഞു. 2018ൽ സമത ഏർപ്പെടുത്തിയ ജൈവ ജാഗ്രത പുരസ്കാരം ഡോ. മണിലാലിന് സമ്മാനിക്കും. കാൽലക്ഷം രൂപയും ആദരപത്രവും നവംബർ അവസാനത്തിൽ അദ്ദേഹത്തിെൻറ കോഴിക്കോടുള്ള വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുമെന്ന് ഉഷാകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
