സേവന പാതയില്‍ കര്‍മനിരതരായി സമദർശിനി ഷാർജ
text_fieldsഷാർജ: കോവിഡ് 19െൻറ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയറിയിച്ച് സമദർശിനി ഷാർജ ഭക്ഷ്യവസ്തുക്കൾ കൈമാറി. നാല് ടൺ അരി, രണ്ട് ടൺ പഞ്ചസാര, ഒരുടൺ പരിപ്പ് എന്നിവയടങ്ങിയ ഭക്ഷ്യ സാധനങ്ങളാണ് സമദർശിനി ഷാർജ പ്രസിഡൻറ് സി.എ. ബാബു, സെക്രട്ടറി വി.ടി. അബൂബക്കർ, ട്രഷറർ സേവ്യർ, വനിതാവേദി പ്രസിഡൻറ് ലതാ വാരിയർ, സെക്രട്ടറി കവിത വിനോദ്, ട്രഷറർ രാജി ജേക്കബ് എന്നിവർ ചേർന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, വൈസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം എന്നിവർക്കു കൈമാറിയത്.
മൂന്നുപതിറ്റാണ്ടോളമായി യു.എ.ഇയിലെ കലാ സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സമദർശിനിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമദർശിനി മാനേജിങ് കമ്മറ്റി അംഗങ്ങളായ ജേക്കബ്, അബ്ദുൽ സലാം, അനിൽ വാരിയർ, പോൾസൺ, സാദിക്ക് അലി, മുബാറക് ഇമ്പാറക്, വിനോദ് രാമചന്ദ്രൻ, അരവിന്ദൻ, ഭദ്രൻ, ശിഹാബ് എന്നിവർ നേതൃത്വം നൽകി. ലോക്‌ഡൗണ്‍ അവസാനിക്കുന്നത് വരെ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സമദർശിനി ഷാർജ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
