സമദാനിയുടെ പ്രഭാഷണം ഇന്ന്
text_fieldsദുബൈ: യു.എ.ഇ പ്രഖ്യാപിച്ച ‘കുടുംബ വർഷം 2026’ അടിസ്ഥാനമാക്കി ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി നടത്തുന്ന പ്രഭാഷണം ഫെബ്രുവരി 21ന് രാത്രി 8.30ന് ദുബൈ അൽബറാഹ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ‘കുടുംബം, മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തെ മുൻനിർത്തിയുള്ള പ്രഭാഷണ പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷനിൽനിന്നും ഷട്ടിൽ ബസ് സർവിസും ഉണ്ടാകും. മതം, ശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, കല, സംസ്കാരം തുടങ്ങി എല്ലാ മേഖലയും സ്പർശിക്കുന്ന വിജ്ഞാനപ്രദമായ മണിക്കൂറുകൾ സമ്മാനിക്കുന്ന പ്രഭാഷണമാണ് സമദാനി നിർവഹിക്കുക. ആശംസ പ്രസംഗങ്ങളും മറ്റ് ചടങ്ങുകളുമില്ലാതെ ഉദ്ഘാടനത്തിന് ശേഷം നേരിട്ട് സമദാനിയുടെ പ്രഭാഷണത്തിലേക്ക് കടക്കുംവിധമാണ് പ്രോഗ്രാം ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് സംഘാടകരായ റിസോഴ്സ് ആൻഡ് ഇന്റലക്ട് ലേണിങ് ഇനീഷ്യേറ്റീവ് (റെയിൻ) ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

