സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയിൽ
text_fieldsഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രഭാഷണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംഘാടകർ സംസാരിക്കുന്നു
ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച ‘2026 കുടുംബ വര്‍ഷം’ സംരംഭത്തിന്റെ ഭാഗമായി പ്രമുഖ പ്രാസംഗികനും ചിന്തകനും പാർലമെന്റ് അംഗവുമായ ഡോ.എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണം ഫെബ്രുവരി 21ന് രാത്രി 8.30ന് ദുബൈ അല്‍ബറാഹയിലെ വിമന്‍സ് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടക്കും. ‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’ എന്ന വിഷയത്തിലാണ് പ്രഭാഷണം. റിസോഴ്സ് ആൻഡ് ഇന്റലക്ട് ലേണിങ് ഇനീഷ്യറ്റീവ് (റെയ്ൻ) എന്ന സാംസ്കാരിക കൂട്ടായ്മയാണ് സംഘാടകർ. നിരവധി പ്രതിഭാവിലാസമുള്ള ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രഭാഷണത്തിന് ദുബൈയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആയിരത്തിലധികം പേർക്ക് കുടുംബസമേതം പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിലെ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അറബ് വ്യക്തിത്വങ്ങളും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയിൽ അതിഥികളായെത്തും. പരിപാടിയിൽ സ്ത്രീകൾക്കായി പ്രത്യേകം സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. അബൂബക്കർ സിദ്ദീഖ് മെട്രോ സ്റ്റേഷനിൽനിന്ന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയർമാൻ സി.പി. അബ്ദുസ്സമദ് (ബാബു എടക്കുളം), ജനറൽ കൺവീനർ അബ്ദുസ്സലാം പരി, മീഡിയ ചെയർമാൻ ഇസ്മായിൽ ഏറാമല, ആക്ടിങ് ചെയർമാൻ ഷഫീർ ചങ്ങരംകുളം, വൈസ് ചെയർമാൻ സിദ്ദീഖ് കാലൊടി, കൺവീനർ ശരീഫ് മലബാർ, സബ് കമ്മിറ്റി ചെയർമാൻ ഫൈസൽ ഫിനിക്സ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 0555322566, 0525462662, 0508211847.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

