സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21ന്
text_fieldsദുബൈ: റമദാനിന്റെ തുടക്കത്തിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് രാത്രി ഒമ്പതിന് ദുബൈ ദേര അൽ ബറാഹയിലെ വുമൺസ് അസോസിയേഷൻ ഹാളിലാണ് പരിപാടി.
2026 കുടുംബ വർഷമായി ആചരിക്കുന്ന യു.എ.ഇ സർക്കാറിന്റെ കാഴ്ചപ്പാടിനോട് ചേർന്ന് ‘കുടുംബം: മാനവികതയുടെ ആധാരശില’ എന്ന പ്രമേയത്തിലാണ് സമദാനി സദസ്സിനോട് സംവദിക്കുക. റിസോഴ്സ് ആൻറ് ഇൻറലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവ് (റെയ്ൻ) സംഘടിപ്പിക്കുന്ന പ്രഭാഷണ സദസ്സിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ശ്രോതാക്കൾ പങ്കെടുക്കും. പരിപാടിയിൽ സ്ത്രീകൾക്കായി പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ‘റെയ്ൻ’ ഭാരവാഹികളായ അബ്ദുസ്സലാം പരി, മുഹമ്മദ് ഷഫീർ, ശരീഫ് മലബാർ, അഷ്റഫ് മറ്റത്തൂർ, ഷഫീഖ് പുറക്കാട്ടിരി, റഷീദ് ചാലിൽ, മുഈനുദ്ധീൻ പയ്യന്നൂർ, യാഷിഖ് അന്നാര, അബു താഹിർ, ഫൈസൽ ഫിനിക്സ്, റഫീഖ് വൈലത്തൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

