‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’ പരിപാടി ഇന്ന്
text_fieldsഅബൂദബി: അബൂദബി സാംസ്കാരിക വേദി റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’ പരിപാടി ഞായറാഴ്ച ഉച്ച രണ്ട് മണിക്ക് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടക്കും. യു.എ.ഇയിൽ ജോലി ചെയ്യുന്ന മുൻകാല ഇന്ത്യൻ സൈനികരെ ആദരിക്കുന്ന പരിപാടിയാണ് ‘സല്യൂട്ടിങ് ദ റിയൽ ഹീറോസ്’. കഴിഞ്ഞ 10 വർഷമായി സാംസ്കാരിക വേദി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മുൻകാല ഇന്ത്യൻ സൈനികരെ ആദരിച്ചുവരുന്നുണ്ട്. ഓരോ വർഷവും 30 പേരാണ് ആദരിക്കപ്പെടുന്നത്.
ഇന്ത്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ എംബസി ഡിഫൻസ് അറ്റാച്ചെ ക്യാപ്റ്റൻ ഹർപ്രീത് സിങ് ലൂത്ര വി.എം മുഖ്യാതിഥിയാകും. സാംസ്കാരിക വേദി പ്രസിഡന്റ് സാബു അഗസ്റ്റിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അബൂദബിയിലെ വിവിധ സംഘടന പ്രസിഡന്റുമാരും സംഘടന നേതാക്കളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

