ദിബ്ബ അൽ ഹിസ്സനിൽ സാൾട്ട് ആൻഡ് മറൈൻ ഫിഷിംഗ് ഫെസ്റ്റിവൽ
text_fieldsഷാർജ: ഷാർജയുടെ തുറമുഖ ചരിത്ര നഗരമായ ദിബ്ബ അൽ ഹിസ്സൻ സംഘടിപ്പിക്കുന്ന ഏഴാമത് സാ ൾട്ട് ആൻഡ് മറൈൻ ഫിഷിംഗ് ഫെസ്റ്റിവൽ അൽ മദീന മേഖലയിൽ ബുധനാഴ്ച തുടങ്ങും. സർക്കാർ ഏജൻസികൾ, കടകൾ, ഉൽപാദന കുടുംബങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മേള ഒരുക്കുന്നത്.
മത്സ്യബന്ധന രംഗത്തെ പൗരാണിക ആഘോഷങ്ങളുടെ ചുവട് പിടിച്ച് നടക്കുന്ന ഈ മേള, മേഖലയുടെ സാംസ്കാരികപരമായ ആഘോഷം കൂടിയാണ്.
എല്ലാപ്രായക്കാരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ആഘോഷങ്ങളാണ് നടക്കുക. പൈതൃക വിരുന്നാഘോഷിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നഗരസഭ ഡയറക്ടർ താലിബ് അബ്ദുല്ല സാഫർ പറഞ്ഞു. നിരവധി സമുദ്ര പൈതൃക കാഴ്ച്ചകൾക്ക് പുറമെ, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങൾ, തിരമേഖലയിലെ കരകൗശല വൈദഗ്ധ്യം, ശിൽപശാലകൾ, നാടോടി ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവയും നടക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
