സാലൻസ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsസാലൻസ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ
ദുബൈ: സാലൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സാലൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് മൂന്നാം സീസൺ സംഘടിപ്പിച്ചു. ദുബൈ ബേസ് ലൈൻ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ മെന്‍സ് ഡബിള്‍സ് ഡി പ്ലസ്, ഇ പ്ലസ് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. ഡി പ്ലസ് വിഭാഗത്തിൽ വഖാർ- ഖലീൽ ഇബ്രാഹിം (പാകിസ്താൻ) ടീം ചാമ്പ്യന്മാരായി. ഇസ്മയിൽ ഷാ- അൻഷാൽ (കേരള) ടീം റണ്ണേഴ്സ് ട്രോഫിയും നേടി. ഇ പ്ലസ് വിഭാഗത്തിൽ ഒലിവർ-റോൻ (ഫിലിപ്പീൻസ്) ടീം ചാമ്പ്യൻസ് ട്രോഫിയും റിയാസ്-മിറാസ് (കേരള) ടീം റണ്ണേഴ്സ് ട്രോഫിയും നേടി. സ്പോർട്സ് കോഓഡിനേറ്റർ റിയാസ് അബ്ബാസിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ എൺപതോളം ടീമുകൾ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ്, ഷിഹാബ് മൂസ അധ്യക്ഷനായ സമാപന ചടങ്ങിൽ സെക്രട്ടറി സി.കെ. നസീർ സ്വാഗതം പറഞ്ഞു. സാലൻസ് ക്ലബ് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

