സൽമാൻ രാജാവ് പൂർണ ആരോഗ്യവാൻ; വൈദ്യപരിശോധനകൾ പൂർത്തിയാക്കി ആശുപത്രി വിട്ടു
text_fieldsവൈദ്യപരിശോധനകൾ പൂർത്തിയാക്കി പുറത്തുവരുന്ന സൽമാൻ രാജാവ്,
സമീപം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ഒരു ദിവസം നീണ്ട വൈദ്യ പരിശോധനകൾ എല്ലാം പൂർത്തിയാക്കി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു.
രാജാവിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും പരിശോധന ഫലങ്ങൾ ശുഭകരമാണെന്നും അധികൃതർ വ്യക്തമാക്കി. ഭരണാധികാരിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും റോയൽ കോർട്ട് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

