സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsസാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സംഘടിപ്പിച്ച സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റില്‍ വിജയികളായവര്‍
ദുബൈ: സാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. എയ്റോപ്ലെയ്ൻ യു.ബി.എൽ സ്പോർട്സ് അക്കാദമിയില്‍ നടന്ന ടൂർണമെന്റിൽ മെന്‍സ് ഡബ്ള്‍സ് ഡി, മെന്‍സ് ഡബ്ള്‍സ് ഇ എന്നീ കാറ്റഗറി മത്സരങ്ങളാണ് നടന്നത്.
കാറ്റഗറി ഡി മത്സരത്തിൽ അര്ജുന് ആൻഡ് ആബിദ് ടീം ഒന്നാം സ്ഥാനവും ഫാസില്‍ ആൻഡ് സ്റ്റെഫിന് ടീം രണ്ടാം സ്ഥാനവും നേടി. കാറ്റഗറി ഇ മത്സരത്തിൽ ആന്റണി ആൻഡ് അമല്‍ ടീം ഒന്നാം സ്ഥാനവും ലിബിന് പടമാട്ടുമ്മല്‍ ബേബി ആൻഡ് ബോണി കുര്യച്ചന് ടീം രണ്ടാം സ്ഥാനവും നേടി.
ക്ലബ് പ്രസിഡന്റ് ഷിഹാബ് മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. നസീർ സ്വാഗതം പറഞ്ഞു. ദുബൈ പാടൂർ വെൽഫെയർ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.കെ. ഫൈസൽ, സാലെൻസ് ക്ലബ് രക്ഷാധികാരി ഷുഹൈബ് മുഹമ്മദ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. സ്പോർട്സ് കോഓഡിനേറ്റർ റിയാസ് അബ്ബാസിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ 80ഓളം ടീമുകൾ പങ്കെടുത്തു.

