Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിലെ മൂന്ന് പ്രധാന ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ ഇനി ‘സാലിക്ക്’ ഏറ്റെടുക്കും

text_fields
bookmark_border
ദുബൈയിലെ മൂന്ന് പ്രധാന ഫ്രീ സോണുകളിലെ  പാർക്കിങ് മേഖലകൾ ഇനി ‘സാലിക്ക്’ ഏറ്റെടുക്കും
cancel

ദുബൈ: ദുബൈയിലെ മൂന്ന് വലിയ ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ റോഡ് ടോൾ സംവിധാനമായ ‘സാലിക്ക്’ ഏറ്റെടുക്കും. ഈ മേഖലകളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ് സാലിക് ടാഗിൽ നിന്ന് ഈടാക്കും.

ദുബൈ എയർപോർട്ട് ഫ്രീസോൺ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ കോമേഴ്സിറ്റി എന്നീ ഫ്രീസോണുകളിലെ 21,000 പാർക്കിങ് മേഖലകളാണ് സാലിക് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് ദുബൈ ഇന്റഗ്രേററ്ഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി സാലിക് ധാരണാപത്രം ഒപ്പുവെച്ചു. പാർക്കിങ് ടിക്കറ്റോ, മറ്റ് തടസങ്ങളോ ഇല്ലാതെ പാർക്കിങ് ഫീസ് ഈടാക്കുന്ന ബാരിയർലെസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ മേഖലകളിൽ പാർക്കിങ് ഫീസ് ഈടാക്കുക.

നിലവിൽ പലയിടത്തെയും ബഹുനില പാർക്കിങ് കെട്ടിടങ്ങളിലെ പാർക്കിങ് സംവിധാനം സാലിക് ഏറ്റെടുത്തിട്ടുണ്ട്.

ദുബൈ ഹാർബറിലെ പുതിയ മൾട്ടി-സ്റ്റോറി പാർക്കിങ് കോംപ്ലക്സിലും ടിക്കറ്റോ ക്യാഷോ ഇല്ലാതെ നേരിട്ട് സാലിക് അക്കൗണ്ട് വഴി പണമടയ്ക്കാനുള്ള സൗകര്യം ഈ മാസം മുതൽ സാലിക് ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Salik' to take over parking areas in three major free zones in Dubai
Next Story