ലാഭത്തിൽ കുതിച്ച് സാലിക്ക്
text_fieldsദുബൈ: എമിറേറ്റിലെ പ്രമുഖ ടോൾ ഓപറേറ്ററായ സാലിക്കിന്‍റെ ലാഭത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷം കമ്പനി നേടിയത് 155 കോടി ദിർഹമിന്‍റെ ലാഭം. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 33.4 ശതമാനമാണ് വർധന. ബോർഡ് ചെയർമാൻ മതാർ അൽ തായറിന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന സാലിക്കിന്‍റെ ജനറൽ അസംബ്ലി യോഗത്തിലാണ് 2025ലെ ലാഭ കണക്കുകൾ കമ്പനി പുറത്തുവിട്ടത്.
സാലിക് സി.ഇ.ഒ ഇബ്രാഹിം അൽ ഹദ്ദാദ്, മറ്റ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 2025ലെ രണ്ടാം പകുതിയൽ 890.3 ദശലക്ഷം ദിർഹമിന്‍റെ ലാഭവിഹിതം വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. ഒരു ഓഹരിക്ക് 0.118 ദിർഹമാണ് ഉടമകൾക്ക് വിതരണം ചെയ്യുക. രണ്ടാം പകുതിയിൽ 782.5 ദശലക്ഷം ദിർഹമാണ് കമ്പനിയുടെ അറ്റ ലാഭം. 107.8 ദശലക്ഷം ദിർഹമിന്‍റെ അധിക വരുമാനവും കമ്പനി നേടിയതായി യോഗത്തിൽ അംഗങ്ങൾ വിശദീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

