സാലെൻസ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsസാലെൻസ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
ഷാർജ: സാലെൻസ് ക്ലബ് പാടൂർ യു.എ.ഇ ടീം സാലെൻസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ്ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 സംഘടിപ്പിച്ചു. ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ, മെൻസ് ഡബിൾസ് ഡി പ്ലസ്, മെൻസ് ഡബിൾസ് ഇ പ്ലസ് എന്നീ രണ്ടു വിഭാഗത്തിലെ മത്സരങ്ങളാണ് നടന്നത്.
സ്പോർട്സ് കോഓഡിനേറ്റർ റിയാസ് അബ്ബാസിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ എൺപതോളം ടീമുകൾ പങ്കെടുത്തു.
ക്ലബ് വൈസ് പ്രസിഡന്റ് ഷിഹാം സിദ്ദീഖ് അധ്യക്ഷനായ സമാപന ചടങ്ങിൽ സെക്രട്ടറി സി.കെ. നസീർ സ്വാഗതം പറഞ്ഞു. ദുബൈ പാടൂർ വെൽഫെയർ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.കെ. ഫൈസലും സാലെൻസ് ക്ലബ് ഭാരവാഹികളും ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.

