Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'സലാം ഫുട്​ബാൾ' ഈമാസം...

'സലാം ഫുട്​ബാൾ' ഈമാസം പുറത്തിറങ്ങും

text_fields
bookmark_border
സലാം ഫുട്​ബാൾ ഈമാസം പുറത്തിറങ്ങും
cancel

ദുബൈ: കേരള ജൂനിയർ ടീമിലും കർണാടകക്കു വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ച മധുര കോട്ട്സി​െൻറ പ്രശസ്ത ഫുട്​ബാൾ താരമായിരുന്ന പുതിയോട്ടിൽ അബ്​ദുസ്സലാമിനെയും കാൽപന്തുകളിയെയും കുറിച്ച്​ 'സലാം ഫുട്​ബാൾ' എന്ന പുസ്തകം ഒക്ടോബർ അവസാനത്തോടെ പുറത്തിറങ്ങും. 15 വർഷത്തോളം അബൂദബിയിൽ പ്രവാസിയായിരുന്നു സലാം.

മൈതാനത്തിറങ്ങിയ മത്സരങ്ങളിലെല്ലാം ഗോളടിച്ച്​ ത​െൻറ പേരെഴുതിചേർത്ത അദ്ദേഹത്തി​െൻറ ഫുട്​ബാൾ ജീവിതം എവിടെയും അടയാളപ്പെടുത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തി​െൻറ സുഹൃത്തുക്കൾ ഇങ്ങനയൊരു പുസ്തകം തയാറാക്കാൻ തീരുമാനിച്ചത്. കേരളത്തിലെയും ഇന്ത്യയിലെയും ഫുട്​ബാൾ രംഗത്തെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ടി. അബ്​ദുറബ്ബാണ് പുസ്തകത്തി​െൻറ എഡിറ്റർ. ഐ.എം. വിജയൻ, യു. ഷറഫലി, കുരികേശ് മാത്യു, റിക്കി ബ്രൗൺ തുടങ്ങി കാൽപന്തുകളിയിലെ പ്രശസ്തരും ഒ. അബ്​ദുറഹ്മാൻ, അബു, കമാൽ വരദൂർ, ഒ. അബ്​ദുല്ല, ഹമീദ് ചേന്ദമംഗലൂർ, സി.ടി. അബ്​ദുറഹിം, മലിക് നാലകത്ത് തുടങ്ങിയ മാധ്യമമേഖലയിലെ പ്രശസ്തരും എഴുത്തുകാരുമായ നാൽപതോളം പേർ 190 പേജുകളിലായി സലാമി​െൻറ ജീവിതകഥയും കാൽപന്തിനെക്കുറിച്ചും എഴുതുന്നു. ഒരുകാലത്ത്​ കേരളത്തിൽ കാൽപന്തുകളിയിൽ തിളങ്ങി പിന്നീട്​ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തിൽ കടന്നു വരുന്നുണ്ട്. പെൻഡുലം ബുക്​സ്​ ആണ് പ്രസാധകർ.

1980 കളിൽ തെന്നിന്ത്യൻ മൈതാനങ്ങളിൽ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വർഷം ജൂലൈയിൽ സലാം മരിക്കുമ്പോൾ അയൽവാസികൾക്കുപോലും അറിയില്ലായിരുന്നു സലാമി​െൻറ ഫുട്​ബാൾ പെരുമ. പലർക്കും അദ്ദേഹം ഗൾഫിൽ നിന്നും മടങ്ങിവന്ന ഒരു സാധാരണ കാൽപന്തുകളിക്കാരൻ മാത്രമായിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പുസ്തകമിറക്കാൻ ആലോചിച്ചതെന്ന്​ കെ.ടി. അബ്​ദുറബ്ബ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football‘Salam Football’
Next Story