Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സലാം എയര്‍' ദുബൈയിലേക്ക്​  പ്രതിദിന സർവീസ്​ തുടങ്ങി

text_fields
bookmark_border
സലാം എയര്‍ ദുബൈയിലേക്ക്​  പ്രതിദിന സർവീസ്​ തുടങ്ങി
cancel

ദുബൈ: ഒമാ​​െൻറ ആദ്യ ബജറ്റ് എയര്‍ലൈനായ 'സലാം എയര്‍' ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേന സര്‍വീസ് ആരംഭിച്ചു. ദുബൈ വിമാനത്താവളത്തി​​െൻറ ടെര്‍മിനല്‍ രണ്ടിലാണ് സലാം എയര്‍ വിമാനങ്ങള്‍ എത്തുക. മസ്കത്തില്‍ നിന്ന് ദിവസം രണ്ട് വിമാനങ്ങള്‍ എത്തും. നേരത്തേ ജബല്‍അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കാണ് സലാം എയര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്.

ഈ സര്‍വീസ് ഈമാസം 28 വരെ തുടരും. ദുബൈ അന്താരാഷ്ട് വിമാനത്താവളത്തില്‍ എത്തിയ ആദ്യ സലാം എയര്‍ വിമാനത്തിന് പ്രൗഢമായ വരവേല്‍പാണ് ലഭിച്ചത്. വാട്ടര്‍ സല്യൂട്ട് നല്‍കി ആദ്യ വിമാനത്തെ ദുബൈ എതിരേറ്റു. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് രാവിലെ എട്ടരക്കാണ് സലാം എയര്‍ വിമാനം മസ്കത്തില്‍ നിന്ന് പുറപ്പെടുക. ഈവിമാനം രാവിലെ 10.50 ന് ദുബൈയില്‍ നിന്ന് മസ്കത്തിലേക്ക് തിരിച്ചു പറക്കും.വൈകുന്നേരം അഞ്ചരക്കാണ് രണ്ടാമത്തെ സലാം എയര്‍ മസ്കത്തില്‍ നിന്ന് പുറപ്പെടുക. ദുബൈയില്‍ നിന്ന് രാത്രി എട്ടിന് ഈ വിമാനം തിരിച്ചുപറക്കും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - salam air-uae-gulf news
Next Story