Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസലാലയിലേക്ക്​...

സലാലയിലേക്ക്​ പോയാലോ...കലക്കൻ ഓഫറുമായി സ്മാർട്ട് ട്രാവൽസ്

text_fields
bookmark_border
സലാലയിലേക്ക്​ പോയാലോ...കലക്കൻ ഓഫറുമായി സ്മാർട്ട് ട്രാവൽസ്
cancel

ദുബൈ: കാത്തിരുന്ന സലാല ഖരീഫ് വന്നെത്തിയിരിക്കുന്നു. പച്ചപ്പിന്‍റെ മനോഹാരിതയിൽ തെക്കൻ ഒമാൻ കണ്ണിനും മനസ്സിനും കുളിരു പകരുന്ന സ്വർഗഭൂമിയായി മാറുന്ന ഈ വേളയിൽ സലാലയിലേക്കൊന്ന് പോയാലോ? ചുരുങ്ങിയ ചെലവിൽ സലാലയുടെ ഹരിതഭംഗി ആസ്വദിക്കാൻ സ്മാർട്ട് ട്രാവൽസ് യു.എ.ഇ 2026 സീസണിലേക്കുള്ള എക്സ്ക്ലൂസീവ് 'സലാല ഖരീഫ് ഫ്ലൈറ്റ് പാക്കേജുകൾ' പ്രഖ്യാപിച്ചു. ഒരാൾക്ക് 2,199 ദിർഹം മുതലാണ് പാക്കേജ് നിരക്കുകൾ ആരംഭിക്കുന്നത്.

ഈ അവധിക്കാലത്ത് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി രൂപകൽപന ചെയ്ത ഈ പാക്കേജിൽ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റുകൾ, പ്രീമിയം റിസോർട്ട് താമസം, എല്ലാ നേരവുമുള്ള ഭക്ഷണം, എയർപോർട്ട് ട്രാൻസ്ഫർ, ഗൈഡിന്റെ സഹായം എന്നിവക്കൊപ്പം പ്രത്യേക ടൂർ സപ്പോർട്ടും ഉൾപ്പെടുന്നു. യാത്രാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്കയൊന്നുമില്ലാതെ സലാലയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ ഇത് അവസരമൊരുക്കും.

കഴിഞ്ഞ ഖരീഫ് സീസണിൽ ആയിരക്കണക്കിന് യാത്രക്കാരാണ് തങ്ങളുടെ സലാല അവധിക്കാല പാക്കേജിനായി സ്മാർട്ട് ട്രാവൽസ് തെരഞ്ഞെടുത്തത്. അതിന്‍റെ തുടർച്ചയായാണ് തകർപ്പൻ ഓഫറുകളുമായി കമ്പനിയുടെ പുതിയ സീസണിലെ പാക്കേജുകളുടെ പ്രഖ്യാപനവും.

കുടുംബങ്ങൾക്കും ദമ്പതികൾക്കും ജോലിക്കാർക്കുമായി പ്രത്യേകം തയാറാക്കിയ ഈ എക്സ്ക്ലൂസീവ് ഫ്ലൈറ്റ് പാക്കേജിൽ വെള്ളിയാഴ്ച പുറപ്പെട്ട് തിങ്കളാഴ്ച തിരിച്ചെത്താൻ സാധിക്കുന്ന സൗകര്യപ്രദമായ യാത്രാ ക്രമീകരണമാണുള്ളത്.

സന്ദർശകർക്ക് വാദി ദർബാത്ത്, മുഗ്‌സൈൽ ബീച്ച്, മർനീഫ് കേവ്, അയ്ൻ റസാത്, ജബൽ സംഹാൻ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. ഖരീഫ് സീസണിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സവിശേഷമായ അനുഭവമാക്കി മാറ്റുന്ന സലാലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ, പച്ചപ്പുനിറഞ്ഞ താഴ്‌വരകൾ, മഞ്ഞുമൂടിയ അന്തരീക്ഷം എന്നിവക്കും ഇതോടൊപ്പം സാക്ഷ്യം വഹിക്കാം. ഫ്ലൈറ്റ് യാത്ര, താമസം, ഭക്ഷണം, സ്ഥല സന്ദർശനം, ട്രാൻസ്ഫറുകൾ എന്നിവയുൾപ്പെടെ സ്മാർട്ട് ട്രാവൽസ് പ്രൊഫഷനലായി കൈകാര്യം ചെയ്യുന്നു.

പരിമിത സീറ്റുകൾ മാത്രമുള്ള പ്രത്യേക പ്രൊമോഷനൽ ഓഫറാണിതെന്ന് സ്മാർട്ട് ട്രാവൽസ് അധികൃതർ വ്യക്തമാക്കുന്നു. തങ്ങൾക്കിഷ്ടപ്പെട്ട യാത്രാ തീയതികളും പ്രീമിയം റിസോർട്ട് താമസവും മികച്ച നിരക്കുകളും ഉറപ്പാക്കാൻ നേരത്തെയുള്ള ബുക്കിങ് ഉപകരിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി +971 56 862 8114 നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ www.smarttravels.com വെബ്‌സൈറ്റ് സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelsOffersalalahsmart travels
News Summary - How about going to Salalah...Smart Travels with a great offer
Next Story