മൂന്നുപതിറ്റാണ്ടിന് ശേഷം സലാഹുദ്ദീൻ നസീർ നാട്ടിലേക്ക്
text_fieldsസലാഹുദ്ദീൻ നസീർ
ദുബൈ: 30 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി സലാഹുദ്ദീൻ നസീർ നാട്ടിലേക്ക് തിരിക്കുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1995ലാണ് സലാഹുദ്ദീൻ നസീർ ജീവിത പ്രാരബ്ധങ്ങളുമായി യു.എ.ഇയിലെത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നായിരുന്നുയാത്ര. സ്വകാര്യ കമ്പനിയുടെ വർക്കിങ് വിസയിലായിരുന്നു പ്രവാസത്തിന് തുടക്കം. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയുടെ വിസയിലായിരുന്നു ആദ്യം ജോലി. അഞ്ചുവർഷത്തോളം അവിടെ തുടർന്നു. ഇതിനിടയിൽ ദുബൈ ഖിസൈസിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നതായി അറിഞ്ഞു. അങ്ങനെ 2000ത്തിൽ ലുലു ഗ്രൂപ്പിന്‍റെ ഭാഗമായി. സെയിൽസ്മാനായിട്ടായിരുന്നു തുടക്കം. 15 വർഷത്തിന് ശേഷം ലുലുവിന്‍റെ തന്നെ കരാമ ഹൈപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ചേർന്നു. ജീവിതത്തിന്‍റെ മാറ്റങ്ങൾക്ക് തുണയായി നിന്നത് പ്രവാസലോകമാണെന്ന് സലാഹുദ്ദീൻ പറയുന്നു.
ഏതാണ്ട് കാൽനൂറ്റാണ്ടായി ലുലു ഗ്രൂപ്പിന്‍റെ വളർച്ച നേരിൽ കണ്ട ജീവനക്കാരിൽ ഒരാളാണ് ഇദ്ദേഹം. പ്രവാസലോകത്ത് ഒരു വർഷം പോലും പൂർത്തിയാക്കില്ലെന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോ 30 വർഷം കഴിഞ്ഞിരിക്കുന്നു. ഭാര്യയും മൂന്ന് ആൺമക്കളുമടങ്ങുന്നതാണ് കുടുംബം. 52 വയസ്സ് പൂർത്തിയായി. ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം നാട്ടിൽ ചെലവഴിക്കണമെന്നതാണ് ആഗ്രഹം. മൂത്ത മകൻ ബി.ടെക് പൂർത്തിയാക്കി ജാവ കോഴ്സ് പഠിക്കുകയാണ്. രണ്ടാമത്തെയാൾ പ്ലസ് ടുവിനും ഇളയ മകൻ പത്താം ക്ലാസ് വിദ്യാർഥിയുമാണ്. നാട്ടിൽ പുതിയ മേച്ചിൽപുറം തേടാനുള്ള തയാറെടുപ്പിലാണ്. മൂത്ത മകനെ യു.എ.ഇയിലേക്ക് കൊണ്ടുവന്ന് നല്ല ജോലി തരപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

