മരുഭൂമിയിൽ തകർത്താടി സലായും സംഘവും
text_fieldsദുബൈ: യു.എ.ഇയിലെ മരുഭൂമിയിൽ ഉല്ലസിച്ച് ലിവർപൂൾ താരങ്ങൾ. മുഹമ്മദ് സലാ, ഡാർവിൻ നൂനസ്, ഗോൾ കീപ്പർ അഡ്രിയാൻ അടക്കമുള്ള താരങ്ങളാണ് മരുഭൂമിയിൽ കറങ്ങാനിറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ക്ലബ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദുബൈയിൽ നടക്കുന്ന സൂപ്പർ കപ്പിൽ പങ്കെടുക്കാനെത്തിയതാണ് ടീം.
ലോകകപ്പിൽ മത്സരമില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ. ഈ ഇടവേളയിലാണ് ടീം കറങ്ങാൻ ഇറങ്ങിയത്. മത്സരം എന്നതിലുപരി പരിശീലനം ലക്ഷ്യമിട്ടാണ് പരിശീലകൻ യുർഗൻ ക്ലോബ്ബിന്റെ നേതൃത്വത്തിൽ ടീം ദുബൈയിൽ എത്തിയിരിക്കുന്നത്. ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

