Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലിക്കിടെ വീണു...

ജോലിക്കിടെ വീണു പരിക്കേറ്റ കോതമംഗലം സ്വദേശിയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
ജോലിക്കിടെ വീണു പരിക്കേറ്റ കോതമംഗലം സ്വദേശിയെ നാട്ടിലെത്തിച്ചു
cancel

ഫുജൈറ: ജോലിക്കിടെ തളർന്നു വീണ്​ പരിക്കേൽക്കുകയും ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്​ത മലയാളിയെ നാട്ടിലെത്തിച്ചു. ഫുജൈറ ദിബ്ബയിലെ   മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്​തിരുന്ന കോതമംഗലം വട്ടടുപാറ പള്ളിമാവിൽ വർഗ്ഗീസി​​​െൻറ മകൻ ഷൈജുവിനെയാണ്​ കൈരളി കൾച്ചറൽ അസോസിയേഷ​​​െൻറ മുൻകൈയിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്​.  ഏപ്രിൽ 26ന് ജോലിക്കിടെ തളർന്നു വീണ ഷൈജു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ദിബ്ബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

സെക്രട്ടറി രാജേന്ദ്രൻ നല്ലപ്പള്ളിയുടെ നേതൃത്വത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ്  ഈ വിഷയത്തിൽ സജീവമായി ഇടപെട്ടതാണ്​ തുണയായത്​. ആശ​ുപത്രി അധികൃതരും ഇന്ത്യൻ എംബസിയും ഏറെ സഹകരിച്ചതോടെ യാത്ര സാധ്യമായി. യാത്രാ ചെലവിന്​ എംബസി വലിയ പിന്തുണയാണ്​ നൽകിയത്​.  നാട്ടിലെ തുടർ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ സഹായം ഉറപ്പാക്കാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന്​ കൈരളി സെൻട്രൽ കമ്മിറ്റി അറിയിച്ചു. കോമ സ്​റ്റേജിൽ കിടക്കുന്ന ഇത്തരം രോഗികളെ  നാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റ് വർധിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ നീക്കത്തിൽ  കൈരളി ഭാരവാഹികൾ  പ്രതിഷേധം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaiju
News Summary - saiju-uae-gulf news
Next Story