ജനാധിപത്യത്തിന്‍െറ വൈവിധ്യത്തെ ഫാഷിസം വൈരുധ്യമാക്കുന്നു- വൈശാഖന്‍
text_fieldsഷാര്‍ജ: ജനാധിപത്യത്തിന്‍െറ ഭാഷയും മധുരപദാവലികളും ഉപയോഗിച്ചു ഇന്ത്യയുടെ വൈവിധ്യത്തെ വിരൂപവും വൈരുധ്യവുമാക്കുകയാണ് ഫാഷിസം ചെയ്യുന്നതെന്ന് കേരളസാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍. ദേശാഭിമാനി ഫോറം യു.എ.ഇയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനനും പ്രവാസി മലയാളികള്‍ നല്കിയ സ്വീകരണത്തില്‍ ‘സാംസ്കാരിക ഫാഷിസവും സാഹിത്യകാരന്മാരും‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യകുലത്തെ അഗാധമായ ഗര്‍ത്ത ത്തില്‍ തള്ളിയിടുന്നതാണ് ഫാഷിസം. എന്നാല്‍ അതിനെക്കുറിച്ച് ബൗദ്ധിക ചര്‍ച്ച മാത്രമാണ് ഇന്ന് നടക്കുന്നത്. നവീകരണം നമ്മുടെ ഉള്ളില്‍ നടക്കുകയും, ഫാഷിസത്തിന്‍െറ വികൃതമുഖമെന്ത് എന്ന് തിരിച്ചറിയുകയും ചെയ്യുന്ന കാലത്താണ് ജനാധിപത്യം പുഷ്കലമാകുന്നതെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു. കേവലം അവാര്‍ഡ് വിതരണ സമിതി ആക്കാതെ കൂടുതല്‍ ജനകീയമാക്കുന്ന നയമാണ് സാഹിത്യ അക്കാദമിയുടെതെന്ന് ഡോ. കെ. പി. മോഹനന്‍ അഭിപ്രായപ്പെട്ടു.
ഫാഷിസത്തെ തോല്‍പ്പിക്കാന്‍ സാഹിത്യവും, കലയും, സംസ്കാരവും ഒന്നിച്ചു ചേര്‍ന്ന് സമരമുഖങ്ങള്‍ തുറക്കണം. മലയാളികള്‍ ഉള്ളിടത്തെല്ലാം മലയാള സാഹിത്യവും അക്കാദമിയുടെ പ്രവര്‍ത്തനവും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, സാക്ഷരതാ മിഷന്‍ തുടങ്ങിയ ഇതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, പ്രാന്തവല്ക്കകരിക്കപ്പെട്ടവര്‍ എന്നിവരില്‍ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എത്തിക്കും. എഴുത്തുകാരനും, സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ മണികണ്ഠന്‍, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എല്‍.ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍. കെ. കുഞ്ഞഹമ്മദ് സ്വാഗതവും കെ.ആര്‍.അനീഷ് നന്ദിയും പറഞ്ഞു. വൈശാഖന് കെ. രാജനും കെ. പി. മോഹനന് ജയശ്രീയും ഉപഹാരം സമര്‍പ്പിച്ചു.