സഅദിയ സാന്ത്വനമൊരുക്കി, ചാർേട്ടഡ് വിമാനം നാട്ടിലെത്തി
text_fieldsദുബൈ: കോവിഡ് പ്രതിസന്ധിമൂലം ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസത്തണലൊരുക്കി ജാമിഅ സഅദിയ്യ അറബിയ ഒരുക്കിയ ചാർട്ടേഡ് ഫ്ലൈറ്റിൽ 180 ഇന്ത്യക്കാർ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. സഅദിയ ദുബൈ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത്തെ വിമാനത്തിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രവാസികളാണ് ഉണ്ടായിരുന്നത്. തികച്ചും അർഹരായ ചിലർക്ക് സൗജന്യ യാത്രയും നൽകി.
സഅദിയ്യ ഭാരവാഹികളായ താഹ ബാഫഖി തങ്ങൾ, അമീർ ഹസൻ, അഹ്മദ് മുസ്ലിയാർ മേൽപറമ്പ്, മുനീർ ബാഖവി, സലാം ബംബ്രാണ, നാസിക് മാങ്ങാട്, അൻവർ നെല്ലിക്കുന്ന്, ഷഫീഖ് പുറത്തീൽ, ഷാജഹാൻ, ഹകീം ഹാജി, നദവി ഉസ്താദ് തുടങ്ങിയവർ സംഘത്തെ യാത്രയാക്കി. നാട്ടിലെത്തിയവർക്ക് ജാമിഅ സഅദിയ്യ അറബിയ പ്രസിഡൻറ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ നിർദേശപ്രകാരം കാസർകോട് സഅദിയ്യ ലോഡ്ജിൽ ക്വാറൻറീൻ സൗകര്യവും കർണാടകത്തിലേക്കുള്ള 36 യാത്രക്കാർക്ക് പ്രത്യേക ബസും ഏർപ്പെടുത്തിയിരുന്നു. മംഗലാപുരത്തേക്കുള്ള പ്രഥമ വിമാനം ജൂലൈ നാലിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
