Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതം,...

സുരക്ഷിതം, സംഗീതസാന്ദ്രം അബൂദബി

text_fields
bookmark_border
traveler
cancel

ഏ​തു പാ​തി​രാ​യ്ക്കും സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി​ന​ട​ക്കാ​ന്‍ ക​ഴി​യു​ന്നൊ​രു സ്​​ഥ​ലം ആ​രു​ടെ​യും സ്വ​പ്‌​ന​മാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മെ​ന്ന ഖ്യാ​തി നേ​ടി​യി​രി​ക്ക​യാ​ണ്​ അ​ബൂ​ദ​ബി. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ മു​ന്‍പ​ന്തി​യി​ലു​ള്ള യു.​എ.​ഇ​യി​ല്‍ ത​ല​യെ​ടു​പ്പോ​ടെ നി​ല്‍ക്കു​ക​യാ​ണി​ന്ന്. സ്ത്രീ​ക​ള്‍ക്ക് ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ ഏ​തു​രാ​വി​ലും തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കാ​നാ​വു​മെ​ന്ന് ജോ​ര്‍ജ് ടൗ​ണ്‍ യൂ​നി​വേ​ഴ്‌​സി​റ്റി പു​റ​ത്തു​വി​ട്ട സ്ത്രീ-​സ​മാ​ധാ​ന-​സു​ര​ക്ഷാ സൂ​ചി​ക വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​വ​ര്‍ഷ​മാ​ദ്യ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മെ​ന്ന പ​ട്ടം അ​ബൂ​ദ​ബി​ക്ക് ല​ഭി​ച്ച​ത്. 'ന​മ്പി​യോ' വെ​ബ്‌​സൈ​റ്റി​െ​ൻ​റ ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ അ​ബൂ​ദ​ബി​ക്കു പി​റ​കെ ഷാ​ര്‍ജ​യും ദു​ബൈ​യും ആ​ദ്യ പ​ത്തു​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര​മെ​ന്ന രീ​തി​യി​ല്‍ അ​നു​ദി​നം വ​ലി​യ​തോ​തി​ല്‍ വ​ള​ര്‍ച്ച നേ​ടു​ക​യും എ​ന്നാ​ല്‍ സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് നി​യ​മം ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യും മി​ക​ച്ച രീ​തി​യി​ലു​ള്ള ന​ഗ​രാ​സൂ​ത്ര​ണം പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ന്ന​തു​മാ​ണ് അ​ബൂ​ദ​ബി​യെ ലോ​ക​ത്ത് മി​ക​വു​റ്റ​താ​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ജീ​വി​ത​വും ജോ​ലി​സാ​ഹ​ച​ര്യ​വും ല​ഭ്യ​മാ​ക്കു​ന്ന ഇ​ട​ങ്ങ​ളെ​ക്കു​റി​ച്ച് എ​ച്ച്.​എ​സ്.​ബി.​സി പു​റ​ത്തു​വി​ട്ട പ​തി​നാ​ലാ​മ​ത് എ​ക്‌​സാ​റ്റ് എ​ക്‌​സ്‌​പ്ലോ​റ​ര്‍ പ​ഠ​ന​ത്തി​ല്‍ നാ​ലാം സ്ഥാ​ന​മാ​ണ് യു.​എ.​ഇ നേ​ടി​യ​ത്. പ​ത്തു​സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് യു.​എ.​ഇ. ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. വീ​ട് വി​ട്ട് മ​റ്റൊ​രു വീ​ടാ​യി യു.​എ.​ഇ​യെ കാ​ണു​ന്ന മു​സ്‌​ലി​മി​ത​ര പ്ര​വാ​സി​ക​ള്‍ക്കാ​യി നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തി​പ്പോ​ലും അ​ബൂ​ദ​ബി ലോ​ക​ത്തെ വി​സ്​​മ​യി​പ്പി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്.

ക​ല​യും കാ​യി​ക​വും വി​ജ്ഞാ​ന​വും വി​നോ​ദ​വും സം​സ്‌​കാ​ര​വു​മൊ​ക്കെ ഈ ​രാ​ജ്യ​ത്തി​െ​ൻ​റ നെ​ഞ്ചോ​ടു ചേ​ര്‍ത്തു​പി​ടി​ക്കു​ന്ന​തി​ലും ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തി​ലും ഒ​രു പി​ശു​ക്കും കാ​ണി​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്നെ​യാ​ണ് ഈ ​നേ​ട്ട​ങ്ങ​ള്‍ക്കു കാ​ര​ണ​വും. കോ​വി​ഡ് മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച് വ​ള​ര്‍ച്ച​യു​ടെ പ​ട​വു​ക​ള്‍ ഒ​ട്ടും കി​ത​യ്ക്കാ​തെ ക​യ​റു​ക ത​ന്നെ​യാ​ണ് അ​ബൂ​ദ​ബി.

സംഗീത നഗരം

അബൂദബിയെ സംഗീതനഗരമായി യുനെസ്​കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്ക് നാമകരണം ചെയ്​തത് അടുത്തിടെയാണ്. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാൻറിലെ ഓക്​ലാൻറ്​, സ്‌പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബിയും സംഗീതനഗരം പട്ടം ചൂടുന്നത്. 2004ലാണ് യുനെസ്​കോ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. നഗരങ്ങളുടെ വികസന പദ്ധതികള്‍ക്കു സഹായകമാവുന്ന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം.

ബൈക്ക് സിറ്റി

ഏഷ്യയിലെ ആദ്യ സൈക്ലിങ് സൗഹൃദ നഗരമെന്ന ഖ്യാതിയും(ബൈക്ക് സിറ്റി) അബൂദബിക്കു സ്വന്തം. നോര്‍വേ, കോപന്‍ഹേഗന്‍, ഗ്ലാസ്‌ഗോ, പാരിസ്, വാന്‍കൂവര്‍ തുടങ്ങിയ നഗരങ്ങള്‍ക്കൊപ്പമാണ് അബൂദബി ബൈക്ക് സിറ്റി പട്ടം നേടിയത്. ഹുദരിയാത്ത് ദ്വീപിലെ സൈക്ലിങ്ട്രാക്കില്‍ നടന്ന പ്രത്യേക പരിപാടിയില്‍ സൈക്ലിങ്ങി​െൻറ ആഗോള ഭരണസമിതിയായ യൂനിയന്‍ സൈക്ലിസ്​റ്റ്​ ഇൻറര്‍നാഷനല്‍(യു.സി.ഐ) അധികൃതരില്‍ നിന്ന് യു.സി.ഐ ബൈക്ക് സിറ്റി പെരുമ അബൂദബി എക്‌സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാനും അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ് യാന്‍ ഏറ്റുവാങ്ങിയിരുന്നു. 2022,2024 യു.സി.ഐ അര്‍ബന്‍ സൈക്ലിങ് ലോക ചാംപ്യന്‍ഷിപ്പുകള്‍ അബൂദബിയില്‍ നടക്കുക. ഹുദൈരിയാത്ത് ദ്വീപില്‍ 28 കിലോമീറ്റര്‍ നീളത്തിലാണ് സൈക്ലിങ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

Show Full Article
TAGS:Safety of women Emarat beats 
News Summary - Safety of women in abudhabi
Next Story