ബീച്ച് സന്ദര്‍ശകരുടെ സുരക്ഷക്ക് പ്രതിജ്ഞാബദ്ധമെന്ന് അധികൃതര്‍
text_fieldsറാക് പൊലീസ് വാച്ച് ഫുള്‍ ഐ പ്രോഗ്രാമില്‍ സര്‍ച്ച് ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥന് കാപ്റ്റന്‍
അബ്ദുല്റഹ്മാന് അല്‍ കത്രി സംസാരിക്കുന്നു
റാസല്‍ഖൈമ: എമിറേറ്റുകളിലെ ബീച്ചുകളെക്കുറിച്ചും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും വിശദീകരിച്ച് സര്‍ച്ച് ആൻഡ് റസ്ക്യൂവിലെ കാപ്റ്റന്‍ അബ്ദുല്റഹ്മാന് അല്‍ കത്രി. റാക് പൊലീസ് വാച്ച് ഫുള്‍ ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേനല്‍ കടുത്തതോടെ വലിയ വിഭാഗം ജനങ്ങളാണ് ബീച്ചുകളിലെത്തുന്നതും വിനോദത്തിലും നീന്തല്‍ പരിശീലനത്തിലും ഏര്‍പ്പെടുന്നതും. പ്രധാന ബീച്ചുകളില്‍ മറൈന്‍ ലൈഫ് ഗാര്‍ഡുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചതിനുപുറമെ ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. കുട്ടികളുടെ പ്രായത്തിനും ഉയരത്തിനും അനുയോജ്യമായ നീന്തല്‍ കുളങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നതില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാപ്റ്റന്‍ അബ്ദുല്റഹ്മാന് ആവശ്യപ്പെട്ടു.

