ബൈക്ക് ഉപയോക്താക്കൾക്ക് സുരക്ഷ കാമ്പയിൻ
text_fieldsഅജ്മാന്: ബൈക്ക് ഉപയോക്താക്കൾക്കായി സുരക്ഷ കാമ്പയിനുമായി അജ്മാന് പൊലീസ്. ട്രാഫിക് അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. മോട്ടോർ സൈക്കിൾ ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാനും നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനും വേണ്ടിയാണ് കാമ്പയിൻ നടത്തുന്നതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേജർ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റും ഉചിതമായ വസ്ത്രങ്ങളും ധരിക്കണം. യാത്രയിൽ റോഡിന്റെ വേഗത കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. റോഡുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ടയറുകളുടെയും ബ്രേക്കുകളുടെയും സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

