Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതം പെരുന്നാൾ...

സുരക്ഷിതം പെരുന്നാൾ ആഘോഷം

text_fields
bookmark_border
സുരക്ഷിതം പെരുന്നാൾ ആഘോഷം
cancel
camera_alt

അൽ ബദീഅ്​ കൊട്ടാരത്തിൽ പെരുന്നാൾ ആശംസകൾ സ്വീകരിക്കുന്ന ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ദുബൈ: ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ സുരക്ഷിതവും സമാധാനപരവുമായി യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഈദുൽഫിത്​ർ ആഘോഷിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈദ്ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ മാത്രമായിരുന്നു പെരുന്നാൾ നമസ്കാരം. അതിനാൽ തന്നെ മിക്ക പള്ളികളിലും നല്ല തിരക്ക്​ അനുഭവപ്പെട്ടു. ആശങ്കകൾ സ്രഷ്ടാവിൽ അർപ്പിച്ച് ഭയപ്പെടാതെ ശുഭപ്രതീക്ഷളോടെ മുന്നേറാൻ ഇമാമുമാർ ഖുത്​ബയിൽ ഉണർത്തി.

രാജ്യത്തെ നയിക്കുന്ന ഭരണാധികാരികൾക്കും സുരക്ഷയൊരുക്കുന്ന സൈന്യത്തിനും വേണ്ടി വിശ്വാസികൾ പ്രാർഥിക്കുകയും ചെയ്തു. ഈദുൽ ഫിത്​ർ ദിനത്തിൽ ഭരണാധികാരികൾ ആശംസകളും പ്രാർഥനകളും ശുഭപ്രതീക്ഷയുടെ സന്ദേശങ്ങളും പങ്കുവെച്ചു. ഈദ്​ ആശംസകൾ നേർന്ന യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, മേഖലയിലെ നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കുമെന്ന്​ ആത്മവിശ്വാസം പങ്കുവെച്ചു.

ജനങ്ങളുടെ ശക്തിയും സഹനവും വിശ്വാസവും ഐക്യവും അടിത്തറയാക്കി യു.എ.ഇ സമാധാനപരവും സമൃദ്ധവുമായ ഭാവിയിലേക്കു മുന്നേറിക്കൊണ്ടിരിക്കും -അദ്ദേഹം എക്സ്​ അക്കൗണ്ടിൽ കുറിച്ചു. സുപ്രീം കൗൺസിൽ അംഗങ്ങളുമായും എമിറേറ്റുകളിലെ ഭരണാധികാരികളുമായും ഫോണിൽ സംസാരിച്ച്​ അദ്ദേഹം ആശംസകൾ കൈമാറി.

രാജ്യത്തിന്റെ ഐക്യവും സ്ഥിരതയും നിലനിര്‍ത്തി സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ യു.എ.ഇ മുന്നേറുമെന്ന് നേതാക്കള്‍ സംഭാഷണത്തിൽ ആവർത്തിച്ച്​ വ്യക്തമാക്കി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും എക്സ്​ അക്കൗണ്ട്​ വഴി ആശംസകൾ അറിയിച്ചു.

സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അൽ ബദീഅ്​ കൊട്ടാരത്തിൽ പെരുന്നാൾ ആശംസകളുമായി എത്തിയവരെ സ്വീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിനോദ കേന്ദ്രങ്ങളിലും മാളുകളിലും നിരവധിപേരാണ്​ ആഘോഷ ദിവസങ്ങളിൽ എത്തിച്ചേർന്നത്​. എല്ലായിടത്തും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ സന്നാഹങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ദുബൈയിൽ 677 സുരക്ഷ ​പട്രോളിങ്​ വാഹനങ്ങളും 208സിവിൽ ഡിഫൻസ്​ വാഹനങ്ങളും സുരക്ഷയൊരുക്കാനായി സജ്ജമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newseid celebrationgulfUAE
News Summary - Safe Eid celebration
Next Story