സുരക്ഷിത ഡിജിറ്റല്‍ അന്തരീക്ഷം; റാസല്‍ഖൈമയില്‍ ബോധവത്കരണം
text_fieldsറാസല്‍ഖൈമ: വര്‍ധിച്ചു വരുന്ന ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്കെതിരെ റാസല്‍ഖൈമയില്‍ വ്യാപക ബോധവത്കരണ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം. റാക് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി സഹകരിച്ച് മീഡിയ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് ‘ഇലക്ട്രോണിക് ഫ്രോഡ്’ എന്ന ശീര്‍ഷകത്തില്‍ ബോധവത്കരണ പ്രചാരണം ആരംഭിച്ചത്.
നിയമവിരുദ്ധമായ രീതിയിൽ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറയിച്ചു. ഓരോരുത്തരുടെയും സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം വലുതാണ്.
വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കാനും ഫോണ്‍ വഴി സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും വേണം. വിശ്വാസ്യതയുള്ള വെബ്സൈറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്നും വെബ് സൈറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് മടി കാണിക്കരുതെന്നും അധികൃതര്‍ നിർദേശിക്കുന്നു.
വ്യാജ വിലാസങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും മറ്റും ഇലക്ട്രോണിക് തട്ടിപ്പിനിറങ്ങുന്നവര് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ഒരു വര്‍ഷം തടവും രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയും ഉള്‍പ്പെടുന്നതായിരിക്കും ഇ-തട്ടിപ്പുകാര്‍ക്കുള്ള ശിക്ഷ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

