Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതം, സമാധാനം

സുരക്ഷിതം, സമാധാനം

text_fields
bookmark_border
സുരക്ഷിതം, സമാധാനം
cancel

ദുബൈ: ശനിയാഴ്ച യു.എ.ഇയെ ലക്ഷ്യമാക്കി എത്തിയ 15 മിസൈലുകളും 119ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

16 ബാലിസ്റ്റിക് മിസൈലുകളാണ്​ രാജ്യത്തിന്​ നേരെ സംഘർഷത്തിന്‍റെ എട്ടാം ദിവസമെത്തിയത്​. ഇവയിൽ 15 എണ്ണം വിജയകരമായി തടഞ്ഞപ്പോൾ ഒരു ബാലിസ്റ്റിക് മിസൈൽ കടലിൽ വീഴുകയാണുണ്ടായത്​. ആകെ 121 ഡ്രോണുകളാണ്​ കഴിഞ്ഞദിവസം രാജ്യത്തേക്ക്​ വന്നത്​. ഇതിൽ 119 എണ്ണം തടഞ്ഞ​പ്പോൾ രണ്ടെണ്ണം യു.എ.ഇയുടെ ഭൂപ്രദേശത്തിനുള്ളിൽ വീണതായും ​മന്ത്രാലയം വ്യക്​തമാക്കി.

അതിനിടെ ശനിയാഴ്ച ഉച്ചയോടെ വ്യോമ പ്രതിരോധത്തിനിടെ ദുബൈയിൽ ചീളുകൾ വീണ്​ ചെറിയ അപകടമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന രീതിയിൽ സംഭങ്ങളില്ലെന്ന്​ അധികൃതർ പ്രസ്താവനയിൽ വ്യക്​തമാക്കി.

സംഭവത്തെ തുടർന്ന്​ അൽപ സമയം സുരക്ഷ പരിഗണിച്ച്​ വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചിരുന്നു.

എന്നാൽ വൈകാതെ സുരക്ഷ ഉറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 221 ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന്​ നേരെ വന്നിട്ടുണ്ട്​.

ഇതിൽ 205 എണ്ണം നശിപ്പിക്കുകയും 14 എണ്ണം കടലിൽ വീഴുകയും രണ്ട് മിസൈലുകൾ യു.എ.ഇയുടെ ഭൂപ്രദേശത്ത് പതിക്കുകയും ചെയ്തു. ആകെ 1,305 ഇറാനിയൻ ഡ്രോണുകളാണ്​ ഈ ദിവസങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്​. അവയിൽ 1,229 എണ്ണം എയർ ഡിഫൻസ് സംവിധാനങ്ങൾ തടഞ്ഞു. 76 ഡ്രോണുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീഴുകയും ചെയ്തു. കൂടാതെ എട്ട് ക്രൂസ് മിസൈലുകളും വിജയകരമായി നശിപ്പിക്കാൻ വ്യോമ പ്രതിരോധ സംവിധാനത്തിന്​ സാധിച്ചു. ആകെ മൂന്ന്​ മരണങ്ങളും 112 പരിക്കുകളുമാണ്​ സംഭവങ്ങളിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ഭീഷണികളെ ശക്തമായി നേരിടുന്നതിനും യു.എ.ഇ സായുധ സേന പൂർണമായി തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAE.gulfnewsmalayalam
News Summary - Safe and peaceful
Next Story