Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഫാ​രി​യു​ടെ...

സ​ഫാ​രി​യു​ടെ ജൈ​ത്ര​യാ​ത്ര നാ​ലാം വ​ർ​ഷ​ത്തി​ൽ

text_fields
bookmark_border
സ​ഫാ​രി​യു​ടെ ജൈ​ത്ര​യാ​ത്ര  നാ​ലാം വ​ർ​ഷ​ത്തി​ൽ
cancel
camera_alt

സ​ഫാ​രി മാ​ൾ

ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ജ​ന​മ​ന​സ്സു​ക​ളെ കീ​ഴ​ട​ക്കി​യ സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജൈ​ത്ര​യാ​ത്ര നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്. സാ​ധാ​ര​ണ​ക്കാ​ര​ന്​ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചാ​ണ്​​​ സ​ഫാ​രി ഗ്രൂ​പ്​ പ്ര​വാ​സ​ലോ​കം കീ​ഴ​ട​ക്കി​യ​ത്​. വി​ശാ​ല​മാ​യ ഷോ​പ്പി​ങ്​ ഏ​രി​യ​യോ​ടു​കൂ​ടി സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​യാ​സ​ര​ഹി​ത​മാ​യ ഷോ​പ്പി​ങ്​ അ​നു​ഭ​വ​മാ​ണ്​​ സ​ഫാ​രി മാ​ളി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​. പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഒ​രു ചെ​റു സ​മ്മാ​ന​മെ​ങ്കി​ലും​ ഉ​റ​പ്പു​വ​രു​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ പ്ര​മോ​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ് ഈ ​സ്ഥാ​പ​നം​.

മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ സം​തൃ​പ്ത​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​രു​ത്തി​ലാ​ണ്​ സ​ഫാ​രി ഗ്രൂ​പ്​ നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്​ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ന്ന​ത്​. സെ​പ്റ്റം​ബ​ര്‍ നാ​ലി​ന്​ സ​ഫാ​രി നാ​ലാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സ്പി​ന്‍ ആ​ൻ​ഡ്​ വി​ന്‍, ഫോ​ര്‍ക്ലി​ക്ക്‌​സ് ആ​ൻ​ഡ്​ വി​ന്‍, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ, പാ​ച​ക​മ​ത്സ​ര​ങ്ങ​ള്‍, കു​ട്ടി​ക​ള്‍ക്കാ​യു​ള്ള പെ​യി​ന്‍റി​ങ്​ ആ​ൻ​ഡ്​ ഡ്രോ​യി​ങ് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി വൈ​വി​ധ്യ​വും ര​സ​ക​ര​വു​മാ​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും പ്ര​മോ​ഷ​നു​ക​ളു​മാ​ണ്​ നാ​ലാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഫാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ട​ക്കു​ന്ന പ​ണ​ത്തി​ന്​ എ​ല്ലാ​ അ​ർ​ഥ​ത്തി​ലും മൂ​ല്യം തി​രി​കെ ല​ഭി​ക്കു​മെ​ന്നാ​ണ്​ മാ​നേ​ജ്​​മെ​ന്‍റി​ന്‍റെ ഉ​റ​പ്പ്.

യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും കൊ​ണ്ടാ​ണ് മി​ക​വാ​ര്‍ന്ന നി​ല​യി​ല്‍ സ്ഥാ​പ​ന​ത്തി​ന്​ മു​ന്നേ​റാ​ന്‍ സാ​ധി​ച്ച​തെ​ന്ന് സ​ഫാ​രി ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ടും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സൈ​നു​ല്‍ ആ​ബി​ദീ​നും പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള പ​ഴം, പ​ച്ച​ക്ക​റി, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, ഗ്രോ​സ​റി, കോ​സ്‌​മെ​റ്റി​ക്‌​സ്, ഹൗ​സ്ഹോ​ള്‍ഡ്, കി​ഡ്‌​സ്​ വെ​യ​ര്‍, മെ​ൻ​സ്​ വെ​യ​ര്‍, ലേ​ഡീ​സ്​ വെ​യ​ര്‍, ഫൂ​ട്‌​വെ​യ​ര്‍, ല​ഗേ​ജ്, സ്റ്റേ​ഷ​ന​റി, സ്‌​പോ​ര്‍ട്‌​സ് ഐ​റ്റം​സ്, ടോ​യ്‌​സ്, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഹോം​അ​പ്ല​യ​ൻ​​സ്​‌, ഹോം ​ആ​ൻ​ഡ്​ ഓ​ഫി​സ്​ ഫ​ർ​ണി​ച്ച​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ വ​ന്‍ശ്രേ​ണി സ​ഫാ​രി​യി​ൽ ല​ഭ്യ​മാ​ണ്. നി​ത്യേ​ന​യു​ള്ള പ്ര​മോ​ഷ​നു​ പു​റ​മെ ഫെ​സ്റ്റി​വ​ല്‍ പ്ര​മോ​ഷ​ന്‍സ്, യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യി ബ്രാ​ന്‍ഡ​ഡ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി 10, 20, 30 പ്ര​മോ​ഷ​ന്‍, ല​ഗേ​ജ് പ്ര​​മോ​ഷ​ന്‍, ബാ​ക്ക് ടു ​സ്‌​കൂ​ള്‍, 50 ശ​ത​മാ​നം ഓ​ഫ്, ഗോ​ഗ്രീ​ന്‍, ഫ​ര്‍ണി​ച്ച​ര്‍ സ്​​പെ​ഷ​ല്‍ പ്ര​മോ​ഷ​ന്‍ തു​ട​ങ്ങി​യ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന അ​ന​വ​ധി പ്ര​മോ​ഷ​നു​ക​ളും സ​ഫാ​രി ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞ​താ​യി മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEBusinessSharjahSafari mall
News Summary - Safari's triumph in fourth year
Next Story