സഫാരി വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രമോഷൻ നറുക്കെടുപ്പ് നടന്നു
text_fieldsഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ്' പ്രമോഷെൻറ ആദ്യത്തെയും
രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകൾ ഷാർജ മുവൈല സഫാരി മാളിൽ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് നിർദേശാനുസരണം മാറ്റിവെച്ച നറുക്കെടുപ്പുകൾ ഒന്നിച്ച് നടത്തുകയായിരുന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലി, സഫാരി മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി. നറുക്കെടുപ്പിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒന്നാമത്തെ നറുക്കെടുപ്പിൽ - അൽഫിയാ ഷഫീക്, നഹ്‌സാൻ റഹ്മാൻ, മുഹമ്മദ് ലുത്ഫ് ബിൻ തയ്‌സീർ എന്നിവർ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി.
രണ്ടാം നറുക്കെടുപ്പിൽ താരിഖ് ഫറാഗ് മുഹമ്മദ്, വൈക്കാട്ടിൽ ശങ്കരൻ സന്തോഷ്, അഖിലേഷ് ശ്രീധരൻ പുതിയപുരയിൽ എന്നിവർക്കാണ് സമ്മാനം.
മൂന്നാം നറുക്കെടുപ്പിൽ പർവേസ് യാക്കൂബ്, അനിത ചന്ദ്രൻ, ഷക്കീല ഷാനവാസ് എന്നിവർ ജേതാക്കളായി. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവർക്ക് 50,000 ദിർഹം വീതവും രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്ക് യഥാക്രമം 30,000 ദിർഹം,
20,000 ദിർഹം വീതവുമാണ് ലഭിക്കുക.
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 15നും അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ആഗസ്റ്റ് 12നും നടക്കും.
മാർച്ച് അഞ്ച് മുതൽ ആഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷൻ കാലയളവിലായി 15 ഭാഗ്യശാലികൾക്ക് ആകെ അഞ്ച് ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുക.