സഫാരി പാർക്കിൽ പ്രവേശനം നാലുദിവസംകൂടി
text_fieldsദുബൈ സഫാരി പാർക്കിലെ കാഴ്ച
ദുബൈ: വന്യമൃഗങ്ങളെ അടുത്തു കാണാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ സഫാരി പാർക്കിൽ സന്ദർശനത്തിന് നാലുദിവസംകൂടി അവസരം. 31ന് സീസൺ അവസാനിക്കുന്നതോടെ പാർക്ക് താൽക്കാലികമായി അടക്കുമെന്ന് അധികൃതർ അറിയിച്ചു. സിംഹങ്ങൾ, കടുവകൾ, മാനുകൾ, വിവിധതരം കുരങ്ങുകൾ, ഉരഗങ്ങൾ, പക്ഷികൾ എന്നിവയുൾപ്പെടെ ഏകദേശം 3,000 മൃഗങ്ങൾ വസിക്കുന്ന പാർക്ക് സന്ദർശകർക്ക് ഏറെ കൗതുകകരമായ കാഴ്ച സമ്മാനിക്കുന്ന ഒന്നാണ്.
മുതിർന്നവർക്ക് 50 ദിർഹവും മൂന്നു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 20 ദിർഹവുമാണ് ഫീസ്. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫീസില്ല. ട്രെയിൻ സഫാരി സൗകര്യം ഉൾപ്പെടെ മറ്റു വിനോദമാർഗങ്ങളും പാർക്കിലുണ്ട്. വേനൽചൂട് കൂടുന്നതോടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭൂരിഭാഗവും അടക്കാനുള്ള ഒരുക്കത്തിലാണ്. മേയ് 31ന് അടക്കുന്ന കേന്ദ്രങ്ങൾ ഇനി തണുപ്പുകാലത്താണ് വീണ്ടും പ്രവർത്തനം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

