മാരിവില്ലഴകിൽ സഫാരി മാൾ; ഹൃദ്യമായ ഉപഭോക്തൃ ബന്ധത്തിന്‍റെ എട്ടാം വർഷത്തിലേക്ക്
text_fieldsസെപ്റ്റംബര്‍ നാലിന് സഫാരി മാൾ ഷാർജയില്‍ നടന്ന പ്രൗഢ ഗംഭീരമായ ഏഴാം വാര്‍ഷിക ചടങ്ങില്‍നിന്ന്
ഷാർജ: ഏഴ് വർഷത്തെ വിജയകരമായ പ്രവർത്തന പാരമ്പര്യം പൂർത്തിയാക്കി സഫാരി മാൾ ഷാർജ എട്ടാം വർഷത്തിലേക്ക്. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുകളിലൊന്ന് ഉൾക്കൊള്ളുന്ന സഫാരി മാൾ ഉപഭോക്തൃ ബന്ധത്തിന്‍റെ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. വ്യാപാരമേഖലയിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം ഉപഭോക്താക്കളുമായി ആഴത്തിലുള്ള ആത്മബന്ധം സൃഷ്ടിച്ച സ്ഥാപനമാണ് സഫാരി മാൾ. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയും വിശ്വാസവുമാണ് സഫാരി മാളിന്‍റെ വളർച്ചക്കും വിജയത്തിനും പിന്നിലെ ഏറ്റവും വലിയ ശക്തിയെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. വർഷങ്ങളായി വളർന്ന ഈ ബന്ധത്തിന്‍റെ ആഘോഷമായി സെപ്റ്റംബർ നാലിന് സഫാരി മാൾ ഷാർജയിൽ ഏഴാം വാർഷികാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
സഫാരി മാളിൽ നടന്ന ഏഴാം വാർഷിക ചടങ്ങിൽ മുഖ്യാതിഥിയായി ശൈഖ് സലീം ബിൻ അബ്ദുറഹ്മാൻ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, സാമൂഹികപ്രവർത്തകനായ ചാക്കോ ഊളക്കാടൻ എന്നിവരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും സഫാരി സ്റ്റാഫ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഏഴ് വർഷങ്ങൾക്കിടെ ഉപഭോക്താക്കളുടെ ജീവിതത്തിന്‍റെ ഭാഗമായിത്തീരാൻ കഴിഞ്ഞതാണ് സഫാരിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. ഷോപ്പിങ് എന്നത് വെറും വാങ്ങലിൽ ഒതുങ്ങുന്ന അനുഭവമല്ലെന്നും, കുടുംബങ്ങൾ സന്തോഷത്തോടെ എത്തിച്ചേരുന്ന ഒരു വിശ്വസനീയ കേന്ദ്രം സൃഷ്ടിക്കുകയെന്നതാണ് സഫാരിയുടെ തുടക്കം മുതലുള്ള ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണമേന്മ, മികച്ച സേവനം, ന്യായമായ വില, പുതുമയുള്ള ഓഫറുകൾ, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് സഫാരി ശ്രമിച്ചിട്ടുള്ളത്. ഏഴാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഉപഭോക്താക്കളുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന വർഷങ്ങളിൽ കൂടുതൽ മികച്ച ഷോപ്പിങ് അനുഭവങ്ങളും ആഘോഷ നിമിഷങ്ങളും സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഷികാഘോഷത്തോടും ഉത്സവസീസണോടും അനുബന്ധിച്ച് ഷാർജയിലെയും റാസൽഖൈമയിലെയും സഫാരി മാളുകളിൽ കുടുംബങ്ങൾക്കായി വിവിധ വിനോദപരിപാടികളും പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ ആരംഭിച്ച സഫാരിയുടെ യാത്രക്ക് യു.എ.ഇയിലെ ജനങ്ങളിൽനിന്ന് ലഭിച്ച അസാധാരണ സ്വീകാര്യതയാണ് സ്ഥാപനത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ പറഞ്ഞു. ഉപഭോക്താക്കൾക്ക് വർഷം മുഴുവൻ പുതുമയാർന്ന ഓഫറുകളും സമ്മാനാവസരങ്ങളും ഒരുക്കുന്നതിൽ സഫാരി എന്നും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. വിൻ-എ-കാർ പ്രമോഷനുകൾ, വിവിധ സീസണൽ ഓഫറുകൾ, ഉപഭോക്തൃകേന്ദ്രീകൃത സമ്മാനപദ്ധതികൾ എന്നിവക്കൊപ്പം, ഒരേ മാളിൽ ഇരുപത്തിരണ്ടോളം ജ്വല്ലറി ഷോറൂമുകൾ ഉൾക്കൊള്ളുന്ന വിശാലമായ 'ഗോൾഡ് സൂക്ക്' ഒരുക്കിയിരിക്കുന്നതും സഫാരി മാളിന്‍റെ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷാർജയിൽ നേടിയ ജനപിന്തുണയും വിപണിയിലെ ശക്തമായ സാന്നിധ്യവും റാസൽഖൈമയിൽ പുതുതായി ആരംഭിച്ച മാളിലും ആവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, മറ്റു എമിറേറ്റുകളിലേക്കും ഈ ഷോപ്പിങ് അനുഭവം വ്യാപിപ്പിക്കുകയാണ് തുടർന്നുള്ള ലക്ഷ്യമെന്നും ഷമീം ബക്കർ കൂട്ടിച്ചേർത്തു.
ഏഴാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്തൃ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന മത്സരങ്ങളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. Win Free Trolley, Stop Watch Challenge, Cake Making Competition, Painting Competition, Eating Challenge, Kerala Street Food Competition, Payasam Competition, Anniversary Carnival, Raffle Balls Game, Lumo Click & Win, Dart Game തുടങ്ങി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്ന് 50 ദിർഹമോ അതിലധികമോ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന E-Raffle Coupon വഴി “Win Half a Million Dirhams” പ്രമോഷനിൽ പങ്കെടുക്കാം. അതോടൊപ്പം, സഫാരി മാളിലെ വിവിധ ഷോപ്പുകളിൽ നിന്ന് 50 ദിർഹമോ അതിലധികമോ പർച്ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് JAECOO SUV കാർ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ലൈഫ്‌സ്റ്റൈൽ, ഫർണിച്ചർ, ഇലക്ട്രോണിക്‌സ് മേഖലകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് പുറമെ ഉത്സവമേളകൾ, പാരമ്പര്യപ്രദർശനങ്ങൾ, കുടുംബകേന്ദ്രീകൃത പരിപാടികൾ, സാമൂഹിക-ജീവകാരുണ്യ ഇടപെടലുകൾ എന്നിവയിലൂടെ സാധാരണ ഷോപ്പിങ് കേന്ദ്രങ്ങളുടെ പരിധികൾക്കപ്പുറമുള്ള സാന്നിധ്യമാണ് സഫാരി വളർത്തിയെടുത്തത്.
2019ൽ പ്രവർത്തനം ആരംഭിച്ച സഫാരി മാൾ കോവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധികളെയും നേരിട്ടിരുന്നു. എന്നാൽ, വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ, സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നേറാൻ കഴിഞ്ഞതാണ് സഫാരിയുടെ വിജയത്തിന് കാരണം. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ഈ മുന്നേറ്റമാണ് ഇന്ന് സഫാരിയെ യു.എ.ഇയിലെ ശ്രദ്ധേയമായ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

