റാസല്‍ഖൈമയില്‍ സഫാരി മാള്‍ തുറന്നു
text_fieldsറാസല്‍ഖൈമയില്‍ സഫാരി മാളിന്റെ ഉദ്ഘാടനം ശൈഖ് ഉമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ്
അല്‍ഖാസിമി നിർവഹിക്കുന്നു. സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ്
ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന് ബക്കര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ
ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍ എന്നിവർ സമീപം
റാസല്‍ഖൈമ: ഷോപ്പിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാള്‍ റാസല്‍ഖൈമയില്‍ ഡിസംബര്‍ 26ന് പ്രവര്‍ത്തനമാരംഭിച്ചു.
പ്രൗഢഗംഭീരമായ ചടങ്ങില്‍ സഫാരി മാളിന്റെ ഉദ്ഘാടനം ശൈഖ് ഉമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നിർവഹിച്ചു. ഷൈഖ് സഖര്‍ ഒമര്‍ ബിന്‍ സാഖര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, സഫാരി ഗ്രൂപ് ചെയര്മാന് അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന് ബക്കര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, മറ്റു മാനേജ്മെന്റ് പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഹൈപ്പര്‍ മാര്‍ക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപാര്‍ട്മെന്റ് സ്റ്റോര്‍, ഫര്‍ണിച്ചര്‍, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോര്‍ട്ട് തുടങ്ങിയ ‘വിസിറ്റ് ആൻഡ് വിന്’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നേടാം.
വെറും രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിര്‍ഹമും രണ്ടാം സമ്മാനമായി 30,000 ദിര്‍ഹമും മൂന്നാം സമ്മാനമായി 20,000 ദിര്‍ഹമും സമ്മാനമായി ലഭിക്കും. കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് സുസൂക്കി ജിംനി കാറുകള്‍ നല്കുന്ന പ്രമോഷനും സഫാരിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

