Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരിവില്ലഴകിൽ സഫാരി മാൾ; പ്രൗഢമായി ഏഴാം വാർഷികാഘോഷം

text_fields
bookmark_border
മാരിവില്ലഴകിൽ സഫാരി മാൾ; പ്രൗഢമായി ഏഴാം വാർഷികാഘോഷം
cancel
camera_alt

സഫാരി മാൾ ഷാർജയുടെ ഏഴാം വാർഷികാഘോഷ ചടങ്ങിൽനിന്ന്​

ഷാർജ: ഏഴ് വർഷത്തെ വിജയകരമായ പ്രവർത്തന പാരമ്പര്യം പൂർത്തിയാക്കി സഫാരി മാൾ ഷാർജ എട്ടാം വർഷത്തിലേക്ക്. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുകളിലൊന്ന് ഉൾക്കൊള്ളുന്ന സഫാരി മാൾ ഉപഭോക്തൃ ബന്ധത്തിന്‍റെ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. വ്യാപാരമേഖലയിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം ഉപഭോക്താക്കളുമായി സൃഷ്ടിച്ച ആഴത്തിലുള്ള ആത്മബന്ധവും അവരുടെ അകമഴിഞ്ഞ പിന്തുണയും വിശ്വാസവുമാണ്​ സഫാരി മാളിന്‍റെ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് മാനേജ്മെന്‍റ്​ വ്യക്തമാക്കി. വർഷങ്ങളായി വളർന്ന ഈ ബന്ധത്തിന്‍റെ ആഘോഷമായി സെപ്റ്റംബർ നാലിന് സഫാരി മാൾ ഷാർജയിൽ ഏഴാം വാർഷികാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിൽ ശൈഖ്​ സലീം ബിൻ അബ്ദുറഹ്മാൻ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി മുഖ്യാതിഥിയായി പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ, സാമൂഹികപ്രവർത്തകനായ ചാക്കോ ഊളക്കാടൻ എന്നിവരും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.

ഏഴ് വർഷങ്ങൾക്കിടെ ഉപഭോക്താക്കളുടെ ജീവിതത്തിന്‍റെ ഭാഗമായിത്തീരാൻ കഴിഞ്ഞതാണ് സഫാരിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. ഷോപ്പിങ് എന്നത് വെറും വാങ്ങലിൽ ഒതുങ്ങുന്നതല്ല. കുടുംബങ്ങൾ സന്തോഷത്തോടെ എത്തിച്ചേരുന്ന വിശ്വസനീയ കേന്ദ്രം സൃഷ്ടിക്കുകയെന്നതാണ് സഫാരിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വാർഷികാഘോഷത്തോടും ഉത്സവസീസണോടും അനുബന്ധിച്ച് ഷാർജ, റാസൽഖൈമ സഫാരി മാളുകളിൽ കുടുംബങ്ങൾക്കായി വിവിധ വിനോദപരിപാടികളും പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019ൽ ആരംഭിച്ച സഫാരിയുടെ യാത്രക്ക്​ യു.എ.ഇയിലെ ജനങ്ങളിൽനിന്ന് ലഭിച്ച അസാധാരണ സ്വീകാര്യതയാണ് സ്ഥാപനത്തിന്‍റെ ശക്തിയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ പറഞ്ഞു. ഷാർജയിൽ നേടിയ ജനപിന്തുണയും വിപണിയിലെ ശക്തമായ സാന്നിധ്യവും റാസൽഖൈമയിൽ പുതുതായി ആരംഭിച്ച മാളിലും ആവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്​. മറ്റു എമിറേറ്റുകളിലേക്കും ഈ ഷോപ്പിങ് അനുഭവം വ്യാപിപ്പിക്കുകയാണ് തുടർന്നുള്ള ലക്ഷ്യമെന്നും ഷമീം ബക്കർ കൂട്ടിച്ചേർത്തു.

ഏഴാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്തൃ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന മത്സരങ്ങളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. വിൻ ഫ്രീ ട്രോളി, സ്റ്റോപ്പ് വാച്ച് ചലഞ്ച്, കേക്ക് നിർമ്മാണ മത്സരം, ചിത്രരചന മത്സരം, ഫുഡ് ഈറ്റിങ് ചലഞ്ച്, കേരള സ്ട്രീറ്റ് ഫുഡ് മത്സരം, പായസ മത്സരം, ആനിവേഴ്സറി കാർണിവൽ, റാഫിൾ ബോൾസ് ഗെയിം, ലൂമോ ക്ലിക്ക് ആൻഡ്​ വിൻ, ഡാർട്ട് ഗെയിം തുടങ്ങി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്ന് 50 ദിർഹമോ അതിലധികമോ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ Coupon വഴി ‘വിൻ ഹാഫ്​ എ മില്യൺ ദിർഹംസ്​’ പ്രമോഷനിൽ പങ്കെടുക്കാം. അതോടൊപ്പം, സഫാരി മാളിലെ വിവിധ ഷോപ്പുകളിൽ നിന്ന് 50 ദിർഹമോ അതിലധികമോ പർച്ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ‘ജെയ്കൂ എസ്​.യു.വി’ കാർ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Safari Mall Celebrates Grand 7th Anniversary in Rainbow Splendour
Next Story