വായനയുടെ വാതായനങ്ങൾ തുറന്ന് സഫാരി ബുക്ക് ഫെയർ
text_fieldsസഫാരി മാളിൽ ആരംഭിച്ച പുസ്തകമേള ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു. സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് സമീപം
ഷാർജ: ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന സഫാരി മാളിൽ പുസ്തകമേള ആരംഭിച്ചു. ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ചാക്കോ ഊളക്കാടൻ, എം.സി.എ. നാസർ, കെ.എം. അബ്ബാസ്, വെള്ളിയോടൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 24 വരെ പുസ്തകമേള നീളും.ലോകത്താകമാനം പുസ്തക മേളകൾ നിർത്തിവെച്ചിരിക്കുന്ന സന്ദർഭത്തിൽ സുരക്ഷിതമായി ഇത്തരത്തിൽ ബുക്ക് ഫെയർ സംഘടിപ്പിച്ച സഫാരി അഭിനന്ദനം അർഹിക്കുന്നുവെന്ന് മോഹൻകുമാർ പറഞ്ഞു.
കോവിഡ് കാലത്തെ ആദ്യ പുസ്തക മേളയാണ് ഇതെന്നും വരാനിരിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ഇത് ഊർജം പകരുമെന്നും മോഹൻകുമാർ പറഞ്ഞു. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വായനയുടെയും അറിവിെൻറയും പുതിയ പ്രതീക്ഷകളുടെയും വാതായനങ്ങൾ തുറക്കുകയാണ് സഫാരി ബുക്ക് ഫെയറിലൂടെയെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു.
അടുത്ത വർഷം ഇതിലും വിപുലമായി പുസ്തകമേള സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം. അബ്ബാസ്, എം.സി.എ. നാസർ, വെള്ളിയോടൻ, സലിം അയ്യനത്ത്, പ്രീതി രഞ്ജിത്, അനൂജ നായർ, ഹരിലാൽ, പ്രവീൺ പാലക്കീൽ, ജാസ്മിൻ സമീർ, സിറാജ് തുടങ്ങിയവർ അവരുടെ പുസ്തകങ്ങൾ സഫാരി ഗ്രൂപ് ചെയർമാന് കൈമാറി.രണ്ടാം തവണയാണ് സഫാരി ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. സെഡ് 4 ബുക്സുമായി സഹകരിച്ചാണ് പുസ്തകമേള ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

