സൗഹൃദത്തിെൻറ രുചിക്കൂട്ടിൽ സദ്യ കെേങ്കമം
text_fieldsഅൽെഎൻ: ശിവദാസൻ-മമ്മൂട്ടി കൂട്ടുകെെട്ടന്നത് അൽ െഎൻകാർക്ക് സദ്യയുടെ പര്യായമാണ്. രണ്ടു വർഷമായി അൽെഎനിലെ പ്രവാസികളുടെ ഏറ്റവും വലിയ ഒാണ പരിപാടികളായ ഇന്ത്യൻ സോഷ്യൽ സെൻററിെൻറയും മലയാളി സമാജത്തിെൻറയും ഒാണകുട്ടായ്മകളിൽ സദ്യയൊരുക്കിയത് ഇൗ രുചിക്കൂട്ടുകാരാണ്. പണ്ട് പാചകം ശീലിച്ചതല്ല ഇവർ രണ്ടും. പ്രവാസത്തിെൻറ നിർബന്ധത്തിൽ പഠിച്ചതാണ്. പക്ഷെ സദ്യകളുടെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചാണ് ഭക്ഷണമൊരുക്കുക. തലേനാൾ തന്നെ ഒരുക്കങ്ങൾ തുടങ്ങും.
നാട്ടിലെ കല്യാണവീടുകളുടെ സദ്യപ്പുര ഒാർമ വരും ഇന്ത്യൻ സോഷ്യൽ സെൻററിൽ നടക്കുന്ന ഒാണസദ്യ ഒരുക്കങ്ങൾ കണ്ടാൽ. കഴിഞ്ഞ ദിവസം സെൻററിൽ നടന്ന പാചകത്തിന് ഇവർക്കൊപ്പം െഎ.എസ്.സി പ്രസിഡൻറ് ശശി സ്റ്റീഫൻ, സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, പ്രകാശ്, മണി, ബക്കർ, സലാം, കിഷോർ, സുധീർ,സന്തോഷ്, വേണു, റസൽ, ശിബി പ്രകാശ്, റസിയ, ജസ്ന ഫൈസൽ, ജോസ്ന രാജേഷ്, കമറു, യൂസുഫ് എന്നിവരും പങ്കുചേർന്നു. രണ്ടു വർഷം മുൻപ് വരെ ഹോട്ടലിൽ നിന്ന് ഒാർഡർ ചെയ്ത് വിളമ്പിയിരുന്ന ഒാണസദ്യ ഇവരുടെ നേതൃത്വത്തിലെ സന്നദ്ധ സംഘം എത്തിയതോടെയാണ് ഒഴിവാക്കാനായി. ഇന്നലെ മലയാളി സമാജത്തിൽ സദ്യയുണ്ണാൻ 1200 പേരാണെത്തിയത്.