തുറന്ന മനസ്സോടെ ആശയവിനിമയം നടത്തണം -സാദിഖലി തങ്ങൾ
text_fieldsഅൽഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘തങ്ങൾ അൽഐനിൽ’
സ്നേഹസൗഹൃദ സമ്മേളനത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
അൽഐൻ: വ്യക്തികളും കുടുംബങ്ങളും സമുദായ സംഘടനകളും മതവിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത് മനുഷ്യസഹജമാണെന്നും തുറന്ന മനസ്സോടെ നടത്തുന്ന ആശയവിനിമയങ്ങളും ചർച്ചകളുമാണ് പ്രശ്നപരിഹാരമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിന് യു.എ.ഇ നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നതായും തങ്ങൾ കൂട്ടിച്ചേർത്തു. അൽഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘തങ്ങൾ അൽഐനിൽ’ സ്നേഹസൗഹൃദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൽ ഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി അധ്യക്ഷത വഹിച്ചു. സുഹൈൽ ഹുദവിയുടെ ഖിറാഅത്തോടെ തുടക്കം കുറിച്ച പരിപാടി അൽഐൻ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അനുമോദന പ്രഭാഷണം നടത്തി.
മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്, ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, വര്‍ക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് അഷ്റഫ് പള്ളിക്കണ്ടം, അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറൽ സെക്രട്ടറി മണികണ്ഠൻ, അൽഐൻ കെ.എം.സി.സി ഉപദേശക സമിതി അംഗവും സുന്നി സെന്റർ ജനറൽ സെക്രട്ടറിയുമായ ഇ.കെ. മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.
അൽഐനിലെ വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു. വ്യത്യസ്ത മേഖലയിൽ നൈപുണ്യം തെളിയിച്ച പ്രവാസി നിക്ഷേപകരെയും ബിസിനസ് പ്രമുഖരെയും വിഭ്യാഭ്യാസ വിചക്ഷണരെയും ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം കോയ തങ്ങൾ സ്വാഗതവും ട്രഷറര്‍ തസ്വീർ ശിവപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

