Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദി​െൻറ...

ശൈഖ്​ മുഹമ്മദി​െൻറ ആത്​മകഥയിൽ വെളിപ്പെടുത്തൽ: സദ്ദാമിന്​ ദുബൈ അഭയം വാഗ്​ദാനം ചെയ്​തിരുന്നു

text_fields
bookmark_border
ശൈഖ്​ മുഹമ്മദി​െൻറ ആത്​മകഥയിൽ വെളിപ്പെടുത്തൽ: സദ്ദാമിന്​ ദുബൈ അഭയം വാഗ്​ദാനം ചെയ്​തിരുന്നു
cancel

അബൂദബി: യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തൂക് കിലേറ്റപ്പെട്ട ഇറാഖ്​ പ്രസിഡൻറ്​ സദ്ദാം ഹുസൈന്​ ദുബൈയിൽ അഭയം വാഗ്​ദാനം ചെയ്​തിരുന്നതായി വെളിപ്പെടുത്തൽ. യു.എ സി​​​​െൻറ ഇറാഖ്​ അധിനിവേശത്തിന്​ മൂന്ന്​ മാസം മുമ്പ്​ തെക്കൻ ഇറാഖിലെ ബസറയിലെ വീട്ടിൽ രഹസ്യ സന്ദർശനം നടത്തിയാ ണ്​ അഭയം വാഗ്​ദാനം ചെയ്​തത്​. എന്നാൽ, സദ്ദാം ഇൗ വാഗ്​ദാനം നിരസിക്കുകയായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദി​​​​െൻറ ആത്​മകഥയായ ‘എ​​​​െൻറ കഥ’യിലാണ്​ (ഖിസ്സതീ) ഇൗ വെളിപ്പെടുത്തൽ.


വൈകാരിക പിരിമുറക്കമുള്ള ആ സംഭാഷണം അഞ്ച്​ മണിക്കൂർ നീണ്ടതായി ശൈഖ്​ മുഹമ്മദ്​ വിവരിക്കുന്നു. മിഡിലീസ്​റ്റിൽ മറ്റൊരു സംഘർഷം ഒഴിവാക്കാനായിരുന്നു ത​​​​െൻറ ദൗത്യം. സംഭാഷണത്തിനിടെ നാലു തവണ സദ്ദാം മുറി വിട്ടുപോയി. മികച്ച നിർദേശങ്ങൾ മുന്നോട്ട്​ വെച്ചിട്ടും സദ്ദാം അഭയ വാഗ്​ദാനം നിരസിക്കുകയായിരുന്നുവെന്നും പുസ്​തകം വ്യക്​തമാക്കുന്നു. അന്തിമമായി ഇറാഖ്​ വിടാൻ സദ്ദാം നിർബന്ധിതനാവുകയാണെങ്കിൽ ദുബൈ അദ്ദേഹത്തി​​​​െൻറ രണ്ടാം നഗരമായിരിക്കുമെന്ന്​ സദ്ദാമിനോട്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞപ്പോൾ അദ്ദേഹത്തി​​​​െൻറ പ്രതികരണം ഇങ്ങനെയായിരുന്നു^ ‘പക്ഷേ, ശൈഖ്​ മുഹമ്മദ്​, ഞാൻ സംസാരിക്കുന്നത്​ ഇറാഖിനെ രക്ഷിക്കുന്നതിനെ കുറിച്ചാണ്​, എന്നെ രക്ഷിക്കുന്നതിനെ കുറിച്ചല്ല.’ ഇത്​ പറഞ്ഞതിന്​ ശേഷം താൻ സദ്ദാമിന്​ കൂടുതൽ ബഹുമാനത്തോടെ കണ്ടതായും ശൈഖ്​ മുഹമ്മദ്​ പറയുന്നു. ‘ഞാൻ മടങ്ങി​യപ്പോൾ സദ്ദാം എന്നെ വാഹനം വരെ അനുഗമിച്ചു. ഇത്​ അദ്ദേഹത്തി​​​​െൻറ പതിവല്ലെന്ന്​ ഞാൻ കേട്ടിരുന്നു.’ ഇറാൻ^ഇറാഖ്​ യുദ്ധകാലഘട്ടത്തിൽ (1980^88) സദ്ദാമുമായി നടത്തിയ കൂടിക്കാഴ്​ചയും ശൈഖ്​ മുഹമ്മദ്​ പുസ്​തകത്തിൽ അനുസ്​മരിക്കുന്നു. ഇമറാത്തികൾ ഇറാനികളെ യുദ്ധത്തിൽ സഹായിക്കുന്നുണ്ടെന്ന്​ അവകാശപ്പെടുന്ന റിപ്പോർട്ടിനെ കുറിച്ച്​ അന്ന്​ അദ്ദേഹം പറഞ്ഞു.


‘എനിക്ക്​ അങ്ങയൈാരു റിപ്പോർട്ടി​​​​െൻറ ആവശ്യമില്ല, ഞാൻ താങ്കളുടെ മുന്നിലിരിക്കുകയാണ്​. ആയുധങ്ങളുമായി പോയ കപ്പലുകളെ കുറിച്ചാണ്​ നിങ്ങൾ പറയുന്നതെങ്കിൽ അത്​ തെളിയിക്കാൻ ആരെയും വെല്ലുവിളിക്കുന്നു. അതല്ല, ഭക്ഷ്യ സഹായവുമായ പോയ കപ്പലുകളെ കുറിച്ചാണെങ്കിൽ അത്​ ശരിയാണ്​. അതിന്​ ഇൗ റിപ്പോർട്ടുക​ളുടെ ആവശ്യമില്ല. കാരണം ഞങ്ങളുടെ കപ്പലുകൾ ഭക്ഷ്യ സഹായവുമായി ഇറാനിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ട്​.’ ത​​​​െൻറ ഇൗ വാക്കുകൾ ദൃഢമായിരുന്നുവെന്നും അത്​ സദ്ദാമിന്​ ആഘാതമേൽപിച്ചുവെന്നും ശൈഖ്​ മുഹമ്മദ്​ ഒാർക്കുന്നു.


ഇറാഖ്​ അധിനിവേശം ജോർജ്​ ഡബ്ല്യു ബുഷി​​​​െൻറ ലക്ഷ്യങ്ങളിലുണ്ടായിരുന്നുവെന്ന്​ താനറിഞ്ഞിരുന്നുവെന്നും ഇതിൽനിന്ന്​ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ശൈഖ്​ മുഹമ്മദ്​ പുസ്​തകത്തിൽ വ്യക്​തമാക്കി. സ്​കൂളുകളും ആശുപത്രികളും റോഡുകളും നിർമിച്ച്​ ഇറാഖി ജനതക്ക്​ പിന്തുണ നൽകുന്ന പ്രയത്​നങ്ങൾ തുടര​ണമെന്ന്​ ബുഷിനോട്​ ആവശ്യപ്പെട്ടു. എന്നാൽ, ശക്​തിപ്രയോഗത്തിന്​ ബുഷി​​​​​െൻറ മനസ്സ്​ തയാറെടുപ്പ്​ നടത്തിക്കഴിഞ്ഞിരുന്നുവെന്നും ആത്​മകഥയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssaddamhusain related news
News Summary - saddamhusain related news-uae-uae news
Next Story