സദ്ഭാവന ഓണാഘോഷം
text_fieldsസദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം ഓണാഘോഷം
യൂറോ-ഏഷ്യ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ സുബ്രോ ചക്രബർത്തി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം യു.എ.ഇ ‘ഇക്കരെ ഓണം’ എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദുബൈ സ്വാഗത് റസ്റ്റാറന്റ് ഹാളിൽ പ്രസിഡന്റ് സുനിൽ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ആഘോഷം യൂറോ-ഏഷ്യ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ സുബ്രോ ചക്രബർത്തി ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം എ.വി. മധുസൂദനൻ, ആർ.ജെ. നിത്യ, ഇൻകാസ് നേതാക്കളായ അഡ്വ. ഹാഷിക്, ഷാജി പരേത്, എസ്.എം ജാബിർ, റഫീഖ് മട്ടന്നൂർ, ബി.എ നാസർ, ബി. പവിത്രൻ, മോഹൻദാസ് ആലപ്പുഴ, ഡിവൈ.എസ്.പി അബ്ദുൽ മുനീർ, ബഷീർ ബെല്ലോ, ബിന്ദു, എസ്.ജി.എഫ് ഗ്ലോബൽ കൺവീനർ ഷൈജു അമ്മാനപ്പാറ, പ്രോഗ്രാം ചെയർമാൻ പ്രസാദ് കാളിദാസ്, ടൈറ്റസ് പുലൂരാൻ, മൊയ്തു കുറ്റിയാടി, ബഷീർ നരണിപ്പുഴ, ജോജിത് ജോസ്, അഡ്വ. ബിജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജഗദീഷ് പഴശ്ശി സ്വാഗതവും സുദീപ് പയ്യന്നൂർ നന്ദിയും പറഞ്ഞു.
മുരളി പണിക്കർ, ഷൈജു, സന്ദീപ്, സജിത്ത്, ജിസ്, റഫീഖ്, മണികണ്ഠൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. തിരുവാതിര, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, പൂരക്കളി, എസ്.ജി.സി.എഫ് താരജോഡി തുടങ്ങിയ വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

