സച്ചിെൻറ കളി ചിരികൾ തിരിച്ചെത്തിക്കാൻ സുമനസുകളുടെ പിന്തുണ വേണം
text_fieldsദുബൈ: മറ്റെല്ലാ സ്കൂൾ വിദ്യാർഥികളെയും പോലെ സച്ചിൻ മാത്യുവും ക്രിക്കറ്റിലും ഒാട്ടത്തിലും കളികളിലുമെല്ലാം മിടുക്കനായിരുന്നു. കാൻസർ അവനെ മുറിവേൽപ്പിക്കാൻ തുടങ്ങുന്നതു വരെ. പക്ഷെ ഒന്നര വർഷമായി ഇൗ പതിമൂന്നുകാരനും മാതാപിതാക്കളും രണ്ടു പെങ്ങൻമാരുമടങ്ങുന്ന ഷാർജയിലെ കുടുംബത്തിനും പരീക്ഷണത്തിെൻറ കാലമാണ്. മൂക്കിനും തൊണ്ടയേയും ചേർന്ന് ബാധിച്ച കാൻസറിനോട് പക്ഷെ അവൻ ശരിക്കും പൊരുതി. യു.എ.ഇയിലും ഇന്ത്യയിലുമായി ചികിത്സകൾ നടത്തി രോഗം ഭേദമാകുന്നു എന്ന അവസ്ഥ വരെയെത്തി.
എന്നാൽ തുടർ പരിശോധനകളിൽ രോഗം വീണ്ടും വരിഞ്ഞു മുറുക്കുന്നുവെന്ന് കണ്ടെത്തി. ഫലപ്രദമാകുമെന്നു പ്രത്യാശയുള്ള ബോൺ മാരോ ചികിത്സയാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനായി 20 ലക്ഷം രൂപയിലധികം സ്വരൂപിക്കണം. ഇതിനകം തന്നെ ചികിത്സക്കായി ഭാരിച്ച സംഖ്യ ചെലവിട്ടതിനാൽ തുടർ ചികിത്സക്ക് എങ്ങിനെ പണം കണ്ടെത്തുമെന്ന അന്വേഷണത്തിലാണ് സച്ചിെൻറ കുടുംബവും സുഹൃത്തുക്കളും. വിവരങ്ങൾക്ക്: 50 724 1914. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലെ 3707725971801 എന്ന അക്കൗണ്ടിലോ (ഷൈനി മഠത്തിൽ കുര്യാക്കോസ് ^ ഇബാൻ നമ്പർ AE120340003707725971801) ഫെഡറൽ ബാങ്ക് പത്തനംതിട്ട പഴവങ്ങാടി റാന്നി ശാഖയിലെ 10404100004326എന്ന അക്കൗണ്ടിലോ (
Ifsc no 0001040) സുമനസുകൾക്ക് പിന്തുണ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
