ആർ.ഡബ്ല്യൂ.എ സ്പോർട്സ് മീറ്റ് ബ്രോഷർ പ്രകാശനം
text_fieldsആർ.ഡബ്ല്യൂ.എ സ്പോർട്സ് മീറ്റിന്റെ രണ്ടാം സീസണിന്റെ ബ്രോഷർ എൻ.കെ. മുരളീധരൻ
പ്രകാശനം ചെയ്യുന്നു
ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങളായ കായിക പ്രതിഭകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആർ.ഡബ്ല്യൂ.എ സ്പോർട്സ് മീറ്റിന്റെ രണ്ടാമത് സീസൺ 2026 ജനുവരിമുതൽ മാർച്ച് വരെയുള്ള കാലയളവിൽ യു.എ.ഇയുടെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം നവംബർ 24ന് ഷാർജ യൂനിവേഴ്സിറ്റി പാർക്കിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ കൂട്ടക്കനി അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് സ്വാഗതം പറഞ്ഞു. പൊതുപ്രവർത്തകനും കെ.ഇ.എസ്.ഇ.എഫ് സെക്രട്ടറി ജനറൽ, ആശ്രയ കാസർകോടിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന എൻ.കെ. മുരളീധരൻ രാവണേശ്വരം സ്പോർട്സ് മീറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
സ്പോർട്സ് മീറ്റ് ചെയർമാൻ സുനിൽ വേങ്ങച്ചേരി, കൺവീനർ പ്രിയേഷ് മാക്കി, ഫിനാൻസ് കൺവീനർ സജിത്ത് തണ്ണോട്ട്, അഡ്മിൻ കൺവീനർ അജിത്ത് തണ്ണോട്ട്, പബ്ലിസിറ്റി കൺവീനർ രാജേഷ് രാമഗിരി, ഫുഡ് കൺവീനർ സന്തോഷ് രാമഗിരി, ടീം മാനേജ്മെന്റ് അംഗങ്ങളായ രഘുരാമൻ, കെ.വി. അശോകൻ, സുബേഷ്, ജിജേഷ്, ടീം ക്യാപ്റ്റമാരായ പ്രമോദ് നട്ടാംകല്ല്, സുജിത്ത് കുന്നുപാറ, അനിൽ കൃഷ്ണൻ, സുധീഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു.
അസോസിയേഷനിലെ അംഗങ്ങളെ നാല് ടീമുകളായി തിരിക്കുകയും റെഡ് ആർമി, ഗ്രീൻ ഷാഡോസ്, വൈറ്റ് വാരിയർസ്, ബ്ലാക്ക് പാന്തർ എന്നീ പേരുകൾ ടീം മാനേജർമാർക്ക് ചടങ്ങിൽ കൈമാറുകയും ചെയ്തു. ട്രഷറർ അനീഷ് വാണിയംപാറ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

